പ്ലസ് വൺ വിദ്യാർത്ഥിനികളെ നാടുവിടാൻ സഹായിച്ച റഹീം അസ്‍ലം പൊലീസ് കസ്റ്റഡിയിൽ

താനൂരിലെ പ്ലസ് വൺ വിദ്യാർത്ഥിനികളെ നാടുവിടാൻ സഹായിച്ച റഹീം അസ്‍ലമിനെ പൊലീസ് പിടികൂടി. മുംബൈയിൽ നിന്ന് മടങ്ങിയ റഹീമിനെ തിരൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ട് പെൺകുട്ടികളുടെയും സുഹൃത്താണ്  എടവണ്ണ സ്വദേശിയായ അസ്‌ലം. വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹീം അസ്‌ലം ഒപ്പം പോയതെന്നാണ് റഹീമിന്റെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നത്.

ഇൻസ്റ്റഗ്രാം വഴിയാണ് അസ്‌ലം പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം താമസിക്കാൻ കഴിയില്ലെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ റഹീം പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹീം കൂടെ പോയതെന്നും കുടുംബാംഗങ്ങൾ പറയുന്നു.

Leave a Reply

Your email address will not be published.