കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ നോമ്പ് തുറകൾ സംഘടിപ്പിച്ചു. അഹ്‌മദി സോണലിന്റെ നേതൃത്വത്തിൽ നടന്ന നോമ്പ് തുറയിൽ നടന്ന പരിപാടി ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.
സംഘടിത ശക്തി സമൂഹ നന്മക്ക് എന്ന കെ.കെ.എം.എയുടെ മുദ്രാവാക്യം ഉയർത്തി കൊണ്ട് കുവൈത്തിലെ പതിനഞ്ചു ബ്രാഞ്ചുകളിലും ഇത്തരം സമൂഹ നോമ്പ് തുറകൾ തുടർന്നും സംഘടിപ്പിക്കുന്നതാണെന്ന് കെ.കെ.എം.എ ഭാരവാഹികൾ വ്യക്തമാക്കി.