അങ്കണവാടി -പ്രീ പ്രൈമറി വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കൊടുവള്ളി: കിഴക്കോത്ത് 17, 18 വാർഡുകളിൽ നിന്നുള്ള അങ്കണവാടി -പ്രീ പ്രൈമറി വിദ്യാർഥികൾക്ക് എളേറ്റിൽ ഈസ്റ്റ് എ.എം.എൽ.പി. സ്കൂൾ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് അംഗം കെ.കെ.എ. ജബ്ബാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.അബ്ദുറഹിമാൻ ഹാജി അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി.പി.സാലി, എം.അബ്ദുൽ കരീം, പി.സലീം, കെ.കെ.ആരിഫ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.