കൊയിലാണ്ടി: 2024 ജൂലൈ 01 മുതൽ മുൻകാല പ്രാബല്യത്തിൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണനടപടികൾ ഉടൻ ആരംഭിക്കണമെന്ന് ജോയൻ്റ് കൗൺസിൽ കൊയിലാണ്ടി മേഖലാ സമ്മേളനം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ജോയൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി റാം മനോഹർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ഷീന വി സി അദ്ധ്യക്ഷയായിരുന്നു. ജില്ലാ പ്രസിഡൻ്റ് കെ. അജിന സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി. സുനിൽ കുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം സി.പി മണി, ജില്ലാ കമ്മിറ്റി അംഗം ഷോളി എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി മേഘനാഥ് കെ. കെ സ്വാഗതമാശംസിച്ചു. ഭാരവാഹികളായി മേഘനാഥ് കെ.കെ സെക്രട്ടറി, ഷീന വി.സി പ്രസിഡൻ്റ് എന്നിവരെ തെരഞ്ഞെടുത്തു.
Latest from Local News
വടകര: ‘മടപ്പള്ളി ഓർമ്മ’ എന്ന മടപ്പള്ളി ഗവ. കോളേജിലെ എല്ലാകാലത്തെയും എല്ലാ ബാച്ചിലേയും പൂർവ്വ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പൂർവ്വ വിദ്യാർത്ഥി സംഘടന,
മുചുകുന്ന്: വെളുത്താടൻ വീട്ടിൽ (ചെമ്മിക്കാട്ട്) ദേവദാസ് (70) അന്തരിച്ചു. അച്ഛൻ : പരേതനായ കുഞ്ഞുണ്ണി കിടവ്. അമ്മ പരേതയായ ലക്ഷ്മി അമ്മ.
മേപ്പയ്യൂർ മലയിൽ മുഹമ്മദ് സിനാൻ അന്തരിച്ചു. പിതാവ്: ചാവട്ട് മഹല്ല് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും, അരിക്കുളം കുരുടിമുക്ക് ശാഖാ മുസ് ലിം
കേരള സർവ്വകലാശാലയിൽ ഇന്നലെ ചേർന്ന അടിയന്തര സിൻഡിക്കറ്റ് യോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സസ്പെൻഷനിലായ രജിസ്ട്രാർ ഡോ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30