ജനവാസ മേഖല ഇറങ്ങുന്ന പന്നി ഉൾപ്പെടെയുള്ള ക്ഷുദ്ര ജീവികളെ വെടിവെക്കാൻ സ്ഥിരാനുമതി എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വൈൽഡ് ലൈഫ്  ബോർഡ് തള്ളി

സംസ്ഥാനത്ത് വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങി ദുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോഴും അവയെ വെടിവെക്കേണ്ട എന്ന നിലപാടാണ് കേന്ദ്ര വന്യജീവി ബോർഡിന്. ജനവാസ മേഖല ഇറങ്ങുന്ന പന്നി ഉൾപ്പെടെയുള്ള ക്ഷുദ്ര ജീവികളെ വെടിവെക്കാൻ സ്ഥിരാനുമതി എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വൈൽഡ് ലൈഫ്  ബോർഡ് തള്ളി.

പന്നിയെ ഷെഡ്യൂൾ മൂന്നിൽ നിന്നും കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ നിന്നും മാറ്റണമെന്ന തീരുമാനത്തിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. വൈൽഡ് ലൈഫ് ബോർഡ് തീരുമാനത്തിനെതിരെ വീണ്ടും വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

Leave a Reply

Your email address will not be published.