കൊടുവള്ളി ജി.എം.എൽ.പി. സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

/

കൊടുവള്ളി: കൊടുവള്ളി ജി.എം. എൽ.പി.സ്കൂളിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി പഠനോത്സവം
സംഘടിപ്പിച്ചു.കുട്ടികളുടെ പഠന മികവുകൾ പൊതുജന സമക്ഷം സമർപ്പിക്കുന്നതായിരുന്നു പനോത്സവം. നഷ്ടമാവുന കേരളത്തനിമ തിരിച്ചുകൊണ്ടുവരാൻ ഉതകുന്ന പ്രദർനങ്ങൾ ശ്രദ്ധേയമായി. കൊടുവള്ളി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ശിവദാസൻ പഠനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ആർ.സി.ശരീഫ് അധ്യക്ഷനായി. കൗൺസിലർമാരായ ഷഹർബാൻ അസ്സയിനാർ, കെ.സി. സോജിത്ത്, പ്രധാനാധ്യാപകൻ ഫൈസൽ പടനിലം, സമീർ ആപ്പിൾ, റിയാസ്, അൻവർ , ഷാജി കരോറ, പി.ടി. പ്രസില, ടി.എം.അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.