നോമ്പിനോടൊപ്പം നിറഞ്ഞു നിൽക്കുന്ന നന്മകളും നമ്മിലുണ്ടാവുമ്പോഴാണ് നോമ്പ് അർത്ഥപൂർണ്ണമാവുന്നത്. ജീവിതത്തിൽ ചേർത്തു പിടിക്കേണ്ട അഗതികൾ ,അനാഥകൾ ,അശരണർ, രോഗികൾ ,ഭിന്ന ശേഷിക്കാർ എന്നിങ്ങനെയുള്ളവർക്കൊപ്പമാവണം നമ്മുടെ നോമ്പ്. റമദാനിനെ കുറിച്ച് പ്രവാചകൻ പറഞ്ഞ ഒരു.വചനം അത് പരസ്പര സഹായത്തിൻ്റെ മാസമാണ് എന്നാണ്.ആരാധനാ കർമ്മങ്ങളോടൊപ്പം തന്നെ ജീവകാരുണ്യ മേഖലയിലും സജീവ ശ്രദ്ധ പുലർത്തി മുന്നോട്ടു പോവാൻ നോമ്പുകാരനു സാധിക്കണം. ലഭിച്ച അനുഗ്രഹങ്ങളിൽ നിന്ന് മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കണം എന്നതാണ് ഇസ് ലാമിക അധ്യാപനം. നബി (സ) പറഞ്ഞു.മനുഷ്യപുത്രാ മിച്ചം ചെലവഴിക്കുന്നതാണ് നിനക്ക് നല്ലത്. അത് വെച്ച് കൊണ്ടിരിക്കുന്നത് നിനക്ക് ദോഷമാണ്. അത്യാവശ്യം നിർവ്വഹിക്കാനുള്ള വകയുടെ പേരിൽ നിന്നെ കുറ്റപ്പെടുത്തുന്നില്ല. തുടക്കം നിൻ്റെ ആശ്രിതരിൽ നിന്നായിരിക്കണം. മേലെ കൈ ആണ് താഴെ കൈയിനേക്കാൾ ഉത്തമം. റമദാനിനെ പരമാവധി സൽകർമ്മങ്ങളാൽ ഉപയോഗപ്പെടുത്തുന്ന വിശ്വാസികളാവാൻ നാം ശ്രദ്ധിക്കുക.
Latest from Local News
മുചുകുന്ന് : കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 28 വെള്ളിയാഴ്ച വൈകീട്ട് രൗദ്രഭാവത്തിലുള്ള വലിയ വട്ടളം ഗുരുതി തർപ്പണം
ഫാർമസി ലാബ് കെട്ടിടം ഉദ്ഘാടനം അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് 27.50 ലക്ഷം ( ഇരുപത്തി
അത്തോളി : പാലോറത്ത് കാവ് ഭഗവതി ക്ഷേത്രോത്സവം മാർച്ച് 26 മുതൽ 30 വരെ നടക്കും. ക്ഷേത്രം മേൽശാന്തി സുമേഷ് നന്താനത്തിൻ്റെ
കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്. ഭാര്യാ പിതാവ് നല്‍കിയ 40 ലക്ഷം രൂപ തിരികെ
സർക്കാറിൻ്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി ലിസ്റ്റിൽ ഉൾപെട്ട മുഴുവൻ പേർക്കും വീട് നിർമ്മാണത്തിന് ധനസഹായം നൽകി