കൊടുവള്ളി: അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു.) വനിത വിഭാഗം ആശാ വർക്കർമാരുടെ സഹനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ ‘സഖി ആദരം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി എൻ.ടി.യു. കൊടുവള്ളി ഉപജില്ലാ സമിതിയുടെ നേതൃത്വത്തിൽ ചുണ്ടപ്പുറം ആശാരുകണ്ടിയിൽ ശൈലജയെ ആദരിച്ചു.എൻ.ടി.യു. ഉപജില്ല വനിതാ വിഭാഗം കൺവീനർ പി.സിതാര , ഉപജില്ലാ ട്രഷറർ പി.പി. സുപ്രീന എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. എൻ.ടി.യു.ജില്ലാ ട്രഷറർ പി.പി.ധനൂപ് , ഉപജില്ലാ പ്രസിഡൻറ് കെ.ടി. ഗിരീഷ്കുമാർ, സെക്രട്ടറി കെ.പി. പ്രശോഭ് എന്നിവർ നേതൃത്വം നൽകി.
