താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളെ കണ്ടെത്താന്‍ നിര്‍ണായകമായത് ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചതിനാലാണെന്ന് മലപ്പുറം എസ്പി

താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളെ കണ്ടെത്താന്‍ നിര്‍ണായകമായത് ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചതിനാലാണെന്ന് മലപ്പുറം എസ്പി. കുട്ടികളെ കാണാതായ വിവരം പുറത്തുവന്നതിന് പിന്നാലെ തന്നെ പൊലിസ് സജീവമായിരുന്നെന്നും കൂട്ടായ പരിശ്രമത്തില്‍ അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യാത്രയോടുള്ള താത്പര്യം കൊണ്ടാണ് പോയതെന്നാണ് വിവരമെന്നും കുട്ടികളെ ഇവിടെയെത്തിച്ച ശേഷം എന്തിനാണ് പോയെതെന്ന് വിശദമായി ചോദിച്ചറിയുമെന്നും എസ്പി കൂട്ടിച്ചേർത്തു.

ഒപ്പമുണ്ടായിരുന്ന യുവാവിന്റെത് സഹായമെന്ന നിലയിലാണ് ഇപ്പോള്‍ കാണുന്നതെന്ന് എസ്പി പറഞ്ഞു. കുട്ടികളെ കണ്ടെത്തുന്നതില്‍ അദ്ദേഹം സഹകരിച്ചതായും എസ്പി പറഞ്ഞു. കുട്ടികളെ കണ്ടെത്താനായതില്‍ വളരെയധികം അശ്വാസമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മുംബൈ പൊലീസിനും ആര്‍പിഎഫിനും മുംബൈയിലെ മലയാളി സമാജത്തിനും നന്ദി പറഞ്ഞു. പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളുമായി നാളെ ഉച്ചയ്ക്ക് മുമ്പ് പൊലീസ് സംഘം മലപ്പുറത്ത് എത്തും. കുട്ടികള്‍ വന്നിട്ട് ബാക്കി കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാമെന്നും എസ്.പി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ നിന്നാണ് യുവാവ് കുട്ടിയെ പരിചയപ്പെട്ടതെന്നാണ് മനസിലാക്കുന്നത്. ഒരുപാട് നുണകളും ചെറിയ ചെറിയ കഥകളും ഇവര്‍ പറയുന്നുണ്ട്. കുട്ടികള്‍ സ്വമേധയാ തീരുമാനം എടുത്താണ് പോയതെന്നും യാത്രയുടെ ഭാഗമായി പുതുതായി ഒരു ഫോണും സിം കാര്‍ഡും സംഘടിപ്പിച്ചിരുന്നതായും എല്ലാം ഇവര്‍ നേരത്തെ പ്ലാന്‍ ചെയ്തതായാണ് മനസിലാക്കുന്നതെന്നും എസ്പി പറഞ്ഞു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സില്‍ നല്‍കും.

Leave a Reply

Your email address will not be published.

Previous Story

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റോറിയങ്ങളുടെ ബുക്കിംഗ് ഓൺലൈൻ വഴി

Next Story

ജനവാസ മേഖല ഇറങ്ങുന്ന പന്നി ഉൾപ്പെടെയുള്ള ക്ഷുദ്ര ജീവികളെ വെടിവെക്കാൻ സ്ഥിരാനുമതി എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വൈൽഡ് ലൈഫ്  ബോർഡ് തള്ളി

Latest from Main News

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പൂട്ടിടാൻ റെയിൽവേയുടെ പ്രത്യേക പരിശോധന

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പൂട്ടിടാൻ റെയിൽവേയുടെ പ്രത്യേക പരിശോധന. ഇന്നലെ ഷൊർണൂർ-നിലമ്പൂർ റെയിൽവേ ലൈനിൽ നടത്തിയ പരിശോധനയിൽ മാത്രം ടിക്കറ്റില്ലാതെ

ഇനി വാഹനങ്ങൾക്കെല്ലാം അതിസുരക്ഷാ നമ്പർപ്ലേറ്റ് ;വർഷങ്ങളായുള്ള നിയമക്കുരുക്കിന് ഹൈക്കോടതിയുടെ അനുകൂല തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്തും എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് വരുന്നു. വർഷങ്ങളായുള്ള നിയമക്കുരുക്കിന് ഹൈക്കോടതിയുടെ അനുകൂല നിർദേശം വഴിതുറന്നു. മൂന്ന് മാസത്തിനുള്ളിൽ

പേരാമ്പ്ര പന്തിരിക്കരയില്‍ ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍

പേരാമ്പ്ര:  പന്തിരിക്കരയിൽ ബൈക്കിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ ഒരാൾ പെരുവണ്ണാമൂഴി പൊലീസിന്റെ  പിടിയില്‍. ചങ്ങരോത്ത് വെള്ളച്ചാൽ മേമണ്ണിൽ ജെയ്‌സൺ (31)

വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു

വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി.കെ. സുരേഷിനാണ്