കൂരാച്ചുണ്ട് വാളിയംപ്ലാക്കൽ ജോയി (വി.ജെ. ജോർജ് -76) അന്തരിച്ചു. കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ടിലെ ആദ്യകാല ബസ് കണ്ടക്ടറുമായിരുന്നു. സംസ്കാരം ഇന്ന് (വെള്ളി) 10 ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ മോളി തൈക്കാട്ട് (തലയാട്). മക്കൾ ദിവ്യ, ദീപക്, ദിപിൻ (ആസാം). മരുമക്കൾ സുബിൽ പൂന്തോട്ടത്തിൽ (കൂരാച്ചുണ്ട്) ,ജിസ്ന (മാൾട്ട) , മോയി (ആസാം). സഹോദരങ്ങൾ ലീല (ചക്കിട്ടപാറ), വത്സ, വിമലമ്മ, ജോസഫ് ജോൺ (മൂവരും കോഴിക്കോട്). ബാബു (മൈക്കാവ്), പരേതനായ അപ്പച്ചൻ.
