ശ്രീ. കന്മന ശ്രീധരന് മാസ്റ്ററുടെ ‘കാവല്ക്കാരനെ ആര് കാക്കും’ എന്ന പുസ്തകം 2025 മാര്ച്ച് 12 ബുധനാഴ്ച കൊയിലാണ്ടിയില് വച്ച് പ്രകാശനം ചെയ്യും. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ പുസ്തകം പ്രകാശനം ചെയ്യും.സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് പുസ്തകം ഏറ്റുവാങ്ങും. പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ ശ്രീ.അശോകന് ചരുവില്, പ്രശസ്ത നിരൂപകനും പു.ക.സ സംസ്ഥാന ജനറല് സെക്രട്ടറിയുമായ ഡോ. കെ. പി. മോഹനന് തുടങ്ങിയ കേരളത്തിലെ പ്രശസ്തരായ സാംസ്കാരിക സാമൂഹിക നായകന്മാര് ഈ പ്രകാശനചടങ്ങില് പങ്കെടുക്കും. പു.ക.സ കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബദ് ലാവ് പബ്ലിക്കേഷന്സാണ് പ്രസാധകര്. മാര്ച്ച് 12 ബുധനാഴ്ച വൈകുന്നേരം 4.30 മുതല് കൊയിലാണ്ടി ബസ് സ്റ്റാന്ഡിനടുത്തുള്ള ഓപ്പണ് സ്റ്റേജിലാണ് പരിപാടി.
Latest from Local News
കൊയിലാണ്ടി നഗരസഭാ ചെയർമാനായി സി .പി .എമ്മിലെ യു.കെ ചന്ദ്രനെ തിരഞ്ഞെടുത്തു. യുകെ ചന്ദ്രന് 22 വോട്ട് ലഭിച്ചു. യു ഡി
ജെ.ആർ.ജ്യോതിലക്ഷ്മിയുടെ കവിതാ സമാഹാരം ‘ഹൃദയാകാശത്തിലെ നക്ഷത്രക്കുഞ്ഞുങ്ങൾ’ പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നാളെ ഡിസം.27 ന് പ്രകാശനം ചെയ്യും.
തിക്കോടിയില് റെയില്വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അക്കം വീട്ടിൽ രജീഷ് (കുട്ടൻ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ
വിയ്യൂർ ‘ഉജ്ജ്വല’ റെസിഡന്റ്സ് അസ്സോസിയേഷന്റെ 3-ാം വാർഷികാഘോഷം 24-ന് വിയ്യൂരിൽ നടന്നു. പ്രശസ്ത നാടക നടനും സംവിധായകനുമായ ഉമേഷ് കൊല്ലം ഉദ്ഘാടനം
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ആർ ജെ ഡി ക്ക് നൽകാൻ എൽ ഡി എഫ് ധാരണ. തിരുവങ്ങൂർ ഡിവിഷനിൽ







