നാദാപുരം താലൂക്ക് ആശുപത്രിയിൽ ഈ ഹെല്പ് പദ്ധതിയുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു

നാദാപുരം താലൂക്ക് ആശുപത്രിയിൽ ഈ ഹെല്പ് പദ്ധതിയുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു. എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

തുണേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി വനജ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി കെ അരവിന്ദാക്ഷൻ, സ്‌ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു പുതിയോട്ടിൽ, രജീന്ദ്രൻ കപ്പള്ളി, കെ കെ ഇന്ദിര, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം നജ്മ ബീവി, ഗ്രാമ പഞ്ചായത്ത് അംഗം സിടികെ സമീറ, നാഷണൽ ഹെൽത്ത്‌ മിഷൻ ജില്ല പ്രോഗ്രാം ഓഫീസർ ഡോ സി കെ ഷാജി, തുണേരി ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി ദേവിക രാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് നവ്യ ജെ തൈക്കാട്ടിൽ, ഡോ. ലിനീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണ് ഇ ഹെൽത്ത്. ആശുപത്രിയിൽ ക്യൂ നിൽക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്നു എന്നതും സംവിധാനത്തിന്റെ പ്രത്യേകതയാണ്. വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്നും തന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

Leave a Reply

Your email address will not be published.

Previous Story

വടകരയിൽ യുവതിയെ വീട്ടിൽ കയറി ഭീഷണിപെടുത്തിയതിന് സിഐക്കെതിരെ കേസ്

Next Story

മലപ്പുറത്ത് ഓട്ടോ ഡ്രൈവറുടെ മരണം കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധ പ്രകടനം നടത്തി

Latest from Local News

രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന പ്രസംഗ പരിശീലനം സംഘടിപ്പിച്ചു

രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത മെമ്പർമാർക്കുള്ള പ്രസംഗ പരിശീലന ക്ലാസ് പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച്

കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക് : രണ്ട് പേരുടെ നില ഗുരുതരം

കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്. ഗുണ്ടൽപ്പേട്ടിൽ പോയി മടങ്ങുകയായിരുന്ന കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം,ഇന്ദുരാഗത്തിൽ പി.എം ഇന്ദിര അന്തരിച്ചു

നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി