വിലങ്ങാടിനെ വീണ്ടെടുക്കാൻ ദുരന്ത ഭൂമിയിലൂടെ കോൺഗ്രസ് നേതൃത്വത്തിൽ ദുരന്തബാധിതരെ പങ്കെടുപ്പിച്ചു കൊണ്ട് പദയാത്ര നടത്തി. നൂറ് കണക്കിന് ദുരന്തബാധിതർ പങ്കെടുത്ത പദയാത്ര വിലങ്ങാട്ടെ പാനോത്ത് വച്ച് ഡിസിസി മെമ്പർ പി.എ ആന്റണിക്ക് പതാക കൈമാറി. വിലങ്ങാട് ടൗണിൽ സമാപിച്ച പദയാത്ര പി.എ ആന്റണിയുടെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. ദുരന്ത ബാധിതരോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ വരെ സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ.കെ മുത്തലീബ്, ജോർജ് മണ്ണാറുകുന്നേൽ, സെൽമ രാജു, ജോസ് ഇരുപ്പക്കാട്ട്, ഷെബി സെബാസ്റ്റ്യൻ, അനസ് നങ്ങാണ്ടി, ബാലകൃഷ്ണൻ പി, ശശി പി എസ്, കോവുമ്മൽ അമ്മദ്, ബാലകൃഷ്ണൻ കെ, ജയേഷ് കുമാർ യു പി തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ജില്ലാ എയ്ഡ്സ് കണ്ട്രോള് യൂണിറ്റും ചേര്ന്ന് സംഘടിപ്പിച്ച ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം
യുഡിഎഫ് അഞ്ചാം വാർഡ് തറമ്മൽ സൗത്ത് കുനിക്കാട്ട് ഭാഗം കുടുംബ സംഗമം മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ഉദ്ഘാടനം ചെയ്തു. ടി
അരിക്കുളം അഞ്ചാം വാർഡ് തറമൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ടിമു ത്തു
നന്തി – കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്ഥ്യമാവുന്നു, സമരം നിർത്തിവച്ചു. നന്തിയിൽ ഏഴു മീറ്റർ വീതിയിലും നാലര മീറ്റർ ഉയരത്തിലുമുള്ള
പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ നാരായണി (83) അന്തരിച്ചു. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: കമല, സുധാകരൻ , രമേശൻ, സതി. മരുമക്കൾ: പരേതനായ







