മലപ്പുറത്ത് ബസ് ജീവനക്കാർ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

മലപ്പുറം കോഡൂരിൽ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസെത്തുന്നതിന് മുൻപ് ആളെ കയറ്റിയതാണ് ആക്രമണത്തിന് കാരണം. തിരൂര്‍- മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് കണ്ടക്ടറാണ് മര്‍ദിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഓട്ടോറിക്ഷ പിന്തുടർന്ന ബസ് ജീവനക്കാർ വാഹനം തടഞ്ഞു നിർത്തിയാണ് അബ്ദുൾ ലത്തീഫിനെ മർദ്ദിച്ചതെന്നാണ് വിവരം.
സംഭവത്തിന് ശേഷം സ്വയം ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയിലേക്ക് പോയ അബ്ദുല്‍ ലത്തീഫ് ആശുപത്രിയിലെത്തിയതും കുഴഞ്ഞുവീണു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. ഇന്നലെയും താനൂരിൽ സമാനമായ രീതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ജനവാസ മേഖല ഇറങ്ങുന്ന പന്നി ഉൾപ്പെടെയുള്ള ക്ഷുദ്ര ജീവികളെ വെടിവെക്കാൻ സ്ഥിരാനുമതി എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വൈൽഡ് ലൈഫ്  ബോർഡ് തള്ളി

Next Story

ലഹരി മാഫിയകള്‍ക്കെതിരെ ജനകീയ പ്രതിരോധം; മത, സാമുദായിക, സാംസ്‌ക്കാരിക നേതാക്കളുടെ പിന്തുണ തേടി പ്രതിപക്ഷ നേതാവ്

Latest from Main News

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റു

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റു. ഇന്ദിരാഭവനിൽ വെച്ച് നടന്ന ചടങ്ങിൽ മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി

സപ്ലൈകോ സ്കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു

പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന സപ്ലൈകോ സ്കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം

കാസർഗോഡ് ചെറുവത്തൂർ ദേശീയ പാതയോരത്തെ കുന്നിടിച്ചിലിൽ ഒരാൾ മരിച്ചു

ചെറുവത്തൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി മുംതാജ് മിര്‍  ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നാല്

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ ജൂണ്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ ജൂണ്‍ രണ്ടിന്  കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കാസർഗോഡ് ചെറുവത്തൂർ മട്ടലായി ഞാണും കൈയിൽ ദേശീയ പാതയോരത്തെ കുന്നിടിഞ്ഞു

കാസർഗോഡ് ചെറുവത്തൂർ മട്ടലായി ഞാണും കൈയിൽ കുന്നിടിഞ്ഞ് 3 പേർ അടിയിൽ പെട്ടതായി സംശയം. ദേശീയ പാതയോരത്തെ കുന്നാണ് ഇടിഞ്ഞത്. കൂടുതൽ