വയനാട് തുരങ്കപാതയും വിദഗ്ധ സമിതിയുടെ അവലോകനവും  – മുല്ലപ്പള്ളി രാമചന്ദ്രൻ

നിർദ്ദിഷ്ട കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന നാലുവരി തുരങ്ക പാത സംബന്ധമായി രണ്ടു പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിൽ ഇന്ന് വന്ന വാർത്ത കണ്ടപ്പോഴാണ് ഇങ്ങിനെ ഒരു കുറിപ്പ് എഴുതണം എന്ന് തോന്നിയത്. സംസ്ഥാനതല വിദഗ്ധ വിലയിരുത്തൽ സമിതി 25 വ്യവസ്ഥകൾ സർക്കാറിൻ്റെ  മുമ്പിൽ സമർപ്പിക്കുകയുണ്ടായി. എട്ടു തവണ വിശദമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം തയ്യാറാക്കിയ റിപ്പോർട്ടാണിത്. 2,043.74 കോടി രൂപ ചെലവു വരുന്ന ഈ ബൃഹദ് പദ്ധതി നടപ്പിലാക്കാൻ കേരള സർക്കാർ KITCO Ltd. എന്ന ഒരു കമ്പനി രൂപീകരിക്കുകയുണ്ടായി. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നിർമ്മാണ ചുമതല നൽകാൻ തീരുമാനമായത്.

കോഴിക്കോട്ട് നിന്ന് വയനാട്ടിലേക്ക് താമരശ്ശേരി ചുരം വഴി യാത്ര അത്യന്തം ക്ലേശകരമാണെന്നതിൽ സംശയമില്ല. ഇത്തരമൊരു തുരങ്കപാത വന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് സർക്കാർ തന്നെ നിയമിച്ച വിദഗ്ദ്ധ സമിതി മുന്നറിയിപ്പു നൽകുന്നത്. സർക്കാറുമായി ഒരു സംഘർഷത്തിനും ഇല്ലെന്ന മട്ടിൽ 25 വ്യവസ്ഥകൾ പാലിച്ചു കൊണ്ട് നിർമ്മാണം പൂർത്തിയാക്കണം എന്ന് കമ്മിറ്റി ഉപദേശ രൂപേണ നിർമ്മാണ കമ്പനിയോട് പറയുന്നു. വിനാശകരമായ ഫലങ്ങൾ സൃഷ്ടിക്കുമെങ്കിൽ അത് ഇങ്ങിനെയാണോ സർക്കാറിനോട് പറയേണ്ടത്? എന്താണ് സർക്കാർ വിലാസം വിദഗ്ദ്ധ സമിതി പ്രധാനമായും എടുത്തു പറയുന്നത്. നിർദ്ദിഷ്ട തുരങ്കപാത കടന്നുപോകുന്ന പ്രദേശങ്ങൾ പാരിസ്ഥിതിക പ്രാധാന്യമുള്ളതാണ്. അതുകൊണ്ട് സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള അടിസ്ഥാന പരമായ നടപടികൾ സ്വീകരിക്കണം.

മണ്ണിടിച്ചിലും പ്രകൃതി ദുരന്തവും ഉണ്ടായ ചൂരൽമല, മുണ്ടക്കൈ, പുത്തുമല തുടങ്ങിയ പ്രദേശങ്ങളോട് ചേർന്നാണ് തുരങ്കപാത പോകുന്നതെന്നത് കൊണ്ടു തന്നെ പദ്ധതി ആപൽക്കരമാണ്. മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പതിവായി നിരീക്ഷണം നടത്തണം എന്ന കണ്ടെത്തൽ എങ്ങിനെ ലാഘവത്തോടെ കാണാൻ കഴിയും. Microscale Mapping എപ്പോഴും വേണം. ശക്തമായ മഴയുണ്ടാകുമ്പോൾ തുരങ്കത്തിൻ്റെ ഇരു ഭാഗങ്ങളിലും Automated Weather Stations സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ആനത്താര സംരക്ഷിക്കപ്പെടണം. അതിനായി 3.0579 ഹെക്ടർ വനഭൂമി അക്വയർ ചെയ്യണം. പാത കടന്നുപോകുന്ന വഴിയിൽ ആദിവാസികൾ താമസിക്കുന്ന ഇടങ്ങളുണ്ട്. വംശനാശം നേരിടുന്ന അപൂർവ പക്ഷികളായ ബാണാസുര ചിലപ്പൻ, നീലഗിരി ചോലക്കിളി എന്നിവയുടെ സംരക്ഷണം പൂർണ്ണമായി ഉറപ്പുവരുത്തണം. 25 വ്യവസ്ഥകളും കർശനമായി പാലിക്കണമെന്ന് പറയുന്ന വിദഗ്ധ സമിതി, നിർമ്മാണ കമ്പനിയോട് ഇവയിലെല്ലാം ജാഗ്രത കാണിക്കണം എന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്!!

ദീർഘമേറിയ നാലുവരി തുരങ്കപാത നിർമ്മിക്കുമ്പോഴും പാറകൾ പൊട്ടുമ്പോഴും ഭൂമിക്കുണ്ടാകുന്ന പ്രകമ്പനം എത്ര ആപൽക്കരവും ഭീകരവും ആയിരിക്കും. വിദഗ്ധ സമിതിയും സർക്കാറും ഇക്കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. സുതാര്യവും വസ്തു നിഷ്ഠവുമായി എല്ലാ കാര്യങ്ങളും വിശദീകരിക്കപ്പെടണം. വിദഗ്ധ സമിതി ഒരേ സമയം നിർമ്മാണ കമ്പനിയെയും സർക്കാറിനെയും പ്രീണിപ്പിക്കുകയും പ്രീതിപ്പെടുത്തുകയുമാണോ വേണ്ടത്? ഇനിയൊരു ദുരന്തം ഈ നാട്ടിന് താങ്ങാൻ കഴിയില്ല. മനുഷ്യനെയും പ്രകൃതിയെയും മറന്നുകൊണ്ടുള്ള പോക്ക് നമ്മെ എവിടെയെത്തിച്ചുവെന്ന് ചൂരൽമലയും മുണ്ടക്കൈയും പുത്തു മലയും നമ്മെ വീണ്ടും ഓർമ്മപ്പെടുത്തുകയാണ്.

Leave a Reply

Your email address will not be published.

Previous Story

വെള്ളിയൂരിൽ അകാലത്തിൽ മരണപ്പെട്ട വെള്ളരിയിൽ ബാലൻ്റെ കുടുംബത്തെ സഹായിക്കാൻ യുഡിഎഫ് മേഖല കമ്മിറ്റി സ്വരൂപിച്ച കുടുംബ സഹായ നിധി ഷാഫി പറമ്പിൽ എം പി കൈമാറി

Next Story

ചെമ്പനോട സ്വദേശി ജർമ്മനിയിൽ അന്തരിച്ചു

Latest from Main News

കുന്നമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു

കോഴിക്കോട്: കുന്നമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്.

ഇ എം എം ആർ സി ക്ക് അന്താരാഷ്ട്ര ഡോക്യുമെന്ററി പുരസ്‌ക്കാരം

ബംഗ്ലാദേശിലെ ആറാമത് ബോഗറെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ( ( Bogura International Film Festival) മികച്ച അന്താരാഷ്ട്ര ഡോക്യൂമെന്ററിക്കും ഡോക്യൂമെന്ററി

ശബരിമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കേരള സന്ദര്‍ശനത്തിനിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി

മകരവിളക്ക്: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതിയുടെ കർശന നിർദേശം

കൊച്ചി: മകരവിളക്കിനു മുന്നോടിയായി ശബരിമലയിലും തീർഥാടനപാതയിലും തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ കർശനനിർദേശം. മകരവിളക്ക് ദിവസമായ 14-ന്

രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള ബൈപ്പാസിൽ ടോൾപിരിവിനുള്ള വിജ്ഞാപനമിറങ്ങി. തിങ്കളാഴ്ച ടോൾപിരിവ് തുടങ്ങിയേക്കും

കോഴിക്കോട്: രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾപിരിവിനുള്ള വിജ്ഞാപനമിറങ്ങി. തിങ്കളാഴ്ച ടോൾപിരിവ് തുടങ്ങിയേക്കും. ആ രീതിയിലാണ് പ്ലാൻചെയ്യുന്നതെന്ന് ദേശീയപാത അതോറിറ്റി അധികൃതർ