ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിക്കായി പുതുതായ നിർമ്മിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ 12 ന് നടക്കും. ഏഴരക്കോടി ചെലവിലാണ് കോഴിക്കോട് ഡി.സി.സി. ഓഫീസ് കെട്ടിടം (ലീഡർ കരുണാകരൻ മന്ദിരം) നിർമ്മിച്ചത്. ഏപ്രിൽ 12 ശനിയാഴ്ച 11 മണിക്ക് എ ഐ സി സി സംഘടനാകാര്യ ജനറൽ സെക്കട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം നിർവ്വഹിക്കും. കെ.പി.സി സി പ്രസിഡണ്ട് കെ. സുധാകരൻ എം പി, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ. ഏ. ഐ സി സി ജനറൽ സെക്കട്ടറി ദീപാദാസ് മുൻഷി , മുൻ കെ.പി സി സി പ്രസിഡണ്ടുമാരായ കെ.മുരളീധരൻ, വി.എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ,കൊടി കുന്നിൽ സുരേഷ് എം.പി എന്നിവരും മറ്റ് പ്രമുഖ നേതാക്കളും പങ്കെടുക്കുമെന്ന് ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ അറിയിച്ചു.
വിപുലമായ സൗകര്യങ്ങളോടെയാണ് നാലുനിലയിൽ ജില്ലയിലെ കോൺഗ്രസ് പാർട്ടിക്ക് ആസ്ഥാനമന്ദിരം ഒരുങ്ങിയിരിക്കുന്നത്. ലീഡർ കെ. കരു ണാകരൻ മന്ദിരം’ എന്നാണ് 24,000 ചതുരശ്രയടി വിസ്തൃതി യുള്ള പുതിയ ഓഫീസിന്റെ പേര്. 20 മാസംകൊണ്ടാണ് വയനാട് റോഡിന്റെ ഓരത്ത് ഓഫീസ് നിർമാണം പൂർത്തിയായത്. സെൻട്രലൈസ്ഡ് എ.സി. സംവിധാനമുള്ള “ഉമ്മൻചാണ്ടി ഹാൾ 350 പേർക്ക് ഇരിക്കാവുന്ന സൗകര്യമുള്ളതാണ്. താഴ നിലയിൽ റിസപ്ഷൻ പ്രവർത്തിക്കും. ബേസ്മെന്റിൽ 30 വാഹനങ്ങൾക്കും മന്ദിരത്തിനു പുറകിൽ 30 വാഹനങ്ങൾക്കും പാർക്കിങ്ങിന് സൗകര്യമുറികളുണ്ടാവും. സമീപത്തായി വിശാലമായ മുറ്റത്ത് മഹാത്മാഗാന്ധിയുടെയും ജവാഹർ ലാൽ നെഹ്റുവിന്റെയും കെ. കരുണാകരന്റെയും ഉമ്മൻചാണ്ടിയുടെയും പ്രതിമയുണ്ടാവും. ആർട്ടിസ്റ്റ് ഗുരുകുലം ബാബുവാണ് പ്രതിമകൾ നിർമിച്ചത്.