പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോ ത്ത് പുത്തൂക്കടവ്, പരപ്പ് വയൽ പാടശേഖരങ്ങളിൽ ഇന്ന് ഉച്ചയോടെ അഗ്നിബാധ ഉണ്ടായി. നാലേക്കറോളം വരുന്ന സ്ഥലത്തെ അടിക്കാടുകളിലും ഉണക്ക പുല്ലുകളും തീപിടിച്ചു. സമീപത്തെ വീടുകളിലേക്ക് രൂക്ഷമായ പുകശല്യം ഉണ്ടായി.
വിവരം അറിയിച്ചതിനേ തുടർന്ന് പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ സിപി ഗിരീശന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ .ടി റഫീക്കിന്റെയും നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് തീ അണച്ചു.
ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പകൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ തീയിടുന്നത് വളരെ അപകടകരമാണെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
നിലയത്തിലെ ഉദ്യോഗസ്ഥരായ പി. സജിത്ത്, കെ. പി .വിപിൻ, ആർ .ജിനേഷ് , ബി. അശ്വിൻ , ഹോം ഗാർഡ് മുരളീധരൻ എന്നിവരും ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷിജിത്തിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Latest from Local News
കീഴരിയൂർ പഞ്ചായത്ത് യുഡിഎഫ് കൺവൻഷൻ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് ഉദ്ഘാടനം ചെയ്തു. കീഴരിയൂർ. തങ്കമലയുടെ കുലുക്കം ഇത്തവണ തദ്ദേശ
കണ്ണഞ്ചേരി മഹാഗണപതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം ഊരാളൻമാരും ക്ഷേത്രം ഭാരവാഹികളും നേതൃത്വം നൽകി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനായി സ്ഥാനമേറ്റ മുൻ ജില്ലാ കലക്ടർ കെ ജയകുമാറിനെ ശബരിമല സന്നിധാനം ഗസ്റ്റ് ഹൗസിൽ കൊയിലാണ്ടി അയ്യപ്പൻ
കൊയിലാണ്ടി : കൊയിലാണ്ടി മർക്കസ് പബ്ലിക് സ്കൂളിൽ ഹൈസ്കൂൾ, പ്രൈമറി വിഭാഗങ്ങളിൽ ഇംഗ്ലീഷ് ഹിന്ദി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ 8138090114
അരിക്കുളം: മുൻ പാനൂർ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ചേരി മീത്തൽ കമലാക്ഷൻ (58)അന്തരിച്ചു. പിതാവ്:പരേതനായ ചേരി മീത്തൽ അച്ചുതൻ നായർ.







