കൊയിലാണ്ടി: പന്തലായനി ഐ.സി.ഡി.എസ് കീഴിലുള്ള ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ (സെൻ്റർ നമ്പർ 59) പ്രവർത്തനം തുടങ്ങുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ക്രഷ് സ്ഥിതി ചെയ്യുന്ന വാർഡ് അഞ്ചിൽ താമസിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. വിദ്യാഭ്യാസ യോഗ്യത-ക്രഷ് വർക്കർ പ്ലസ്ടു, ക്രഷ് ഹെൽപ്പർ- എസ്.എസ്.എൽ. സി പ്രായപരിധി 35 വയസ്സ്, അപേക്ഷിക്കേണ്ട അവസാനത്തിയ്യതി മാർച്ച് 14 .ഫോൺ 8281999297
