പേരാമ്പ്ര സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ വില കുറച്ച് കാണിച്ചിട്ടുള്ള ആധാരങ്ങളിൽ അണ്ടർവാലുവേഷൻ നടപടി നേരിടുന്നവർക്കായി 2025 മാർച്ച് 7 ന് 2 മണി മുതൽ 3.45 വരെ നടുവണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് അണ്ടർ വാലുവേഷൻ അദാലത്ത് സംഘടിപ്പിക്കുന്നു.
2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ മുദ്രവിലയുടെ പരമാവധി 60 ശതമാനവും ഫീസിനത്തിൽ പരമാവധി 75 ശതമാനവും ഇളവ് നൽകും. 2017 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്ക് ഫീസ് പൂർണ്ണമായി ഒഴിവാക്കിയും മുദ്രയിനത്തിൽ 50 ശതമാനവും ഇളവ് നൽകുമെന്ന് സബ് രജിസ്ട്രാർ അറിയിച്ചു. ആധാരങ്ങൾ അണ്ടർ വാലുവേഷൻ നടപടികളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ https://public pearl. registration.kerala എന്ന വെബ് അഡ്രസ്സിൽ പരിശോധിക്കാവുന്നതാണ് എന്ന് സബ് രജിസ്ട്രാർ അറിയിച്ചു.
Latest from Local News
ചെങ്ങോട്ടുകാവ്, മേലൂർ, ചെറുത്തോട്ടത്തിൽ ദാമോദരൻ (76) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ലിനിഷ, ലിദിഷ്. മരുമക്കൾ: ബിനു എൻ. കെ, ഷിഭിലി.
നഗരസഭയിലെ സംവരണ വാര്ഡുകള് നറുക്കെടുത്തു. പട്ടികജാതി സ്ത്രീ സംവരണം: വാര്ഡ് 10 പാവുവയല്, വാര്ഡ് 27 കണയങ്കോട്. പട്ടികജാതി സംവരണം: വാര്ഡ്
പൂക്കാട്(കാഞ്ഞിലശേരി): വെട്ടുകാട്ടുകുനി മാധവി (93) അന്തരിച്ചു. ഭർത്താവ് പരേതനായ രാമൻ. മക്കൾ: ഭാസ്കരൻ വി.കെ, ദാസൻ വി.കെ , ശാരദ മരുമക്കൾ:
സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കുറുവങ്ങാട് ഐ.ടി.ഐ യിൽ
കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന പരേതനായ കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദന കർമ്മം ഒക്ടോബർ 24ന് വെള്ളിയാഴ്ച