റമദാൻ പരിവർത്തനത്തിൻ്റെ മാസം.മനുഷ്യനെ ആധ്യാത്മികമായും ശാരീരികമായും സ്ഫുടം ചെയ്തെടുക്കാനുള്ള ദൈവിക സംവിധാനമാണ് റമദാൻ. മനുഷ്യാത്മാവിനെ കറകളിൽ നിന്നും കളങ്കങ്ങളിൽ നിന്നും കഴുകിയെടുത്ത് വിശുദ്ധിയുടെ മാർഗത്തിലേക്ക് കൊണ്ടുവരുന്ന ആത്മ സംസ്കരണത്തിൻ്റെ പാoങ്ങളാണ് നോമ്പിൻ്റെ കാതൽ.ഇസ്ലാമും വിശുദ്ധ ഖുർആനും മുഖേന ലോകത്ത് നിറവേറ്റപ്പെടേണ്ട ദൗത്യത്തിൻ്റെ ആകത്തുകയാണ് സംസ്കരണം. കയറൂരി വിട്ട മനസ്സാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രു.അധാർമികതകളിലേക്കും തിന്മകളിലേക്കും തെളിക്കുന്ന മനസ്സിനെ പിടിച്ചു നിറുത്തി നന്മയുടെ ധാർമികതയുടെ വഴിയിലേക്ക് തിരിച്ചെത്തിക്കാൻ നോമ്പ് വിശ്വാസിയെ സഹായിക്കുന്നു. ആത്മാവിനെ സo സ്കരിച്ചവൻ വിജയിച്ചു. മലിനമാക്കിയവൻ പരാജയപ്പെട്ടു.(അശ്ശoസ് 9, 10) എന്നതാണ് ഖുർആനിൻ്റെ പാഠം. ഒരു വിശ്വാസിക്ക് സ്വസ്ഥവും ശാന്തവും സത്യസന്ധവുമായി സ്വന്തം വ്യക്തിത്വത്തെ പഠനവിധേയമാക്കാനുള്ള നാളുകളാണ് റമദാൻ. തൻ്റെ കുറ്റവും കുറവും കണ്ടെത്തി നയങ്ങളും നിലപാടുകളും തിരിച്ചറിഞ്ഞ് അല്ലാഹു വിലുള്ള വിശ്വാസവും സുക്ഷ്മതയും പുതുക്കി പുതിയ മനുഷ്യനായി പുനരുദയം ചെയ്യാൻ നോമ്പ് വിശ്വാസിയെ സഹായിക്കുന്നു.
Latest from Local News
.കോഴിക്കോട്: മലയാള ജനകീയ നാടകവേദിക്ക് മറക്കാനാകാത്ത കലാവ്യക്തിത്വവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന മധുമാസ്റ്ററുടെ പേരിൽ കൾച്ചറൽ ഫോറം കേരള ഏർപ്പെടുത്തിയ മൂന്നാമത് മധുമാസ്റ്റർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ :
കൊയിലാണ്ടി: ഐ സി എസ് സ്കൂളിന് സമീപം സഫയില് താമസിക്കും പി. വി ഇബ്രാഹിം (72 )അന്തരിച്ചു. പൗരപ്രമുഖനും ടൗണിലെ സഫ
കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ ഓർത്തോവിഭാഗം
പേരാമ്പ്ര നിയോജക മണ്ഡലത്തില് സമഗ്ര കൂണ്ഗ്രാമം പദ്ധതി ടി പി രാമകൃഷ്ണന് എംഎല്എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്