കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതി മുതൽ നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതി മുതൽ നൽകുമെന്ന്  കെ.ബി ഗണേഷ് കുമാർ വ്യക്തമാക്കി. മുഖ്യമന്ത്രി 625 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതോടെ അടുത്ത മാസം മുതൽ ഒന്നാം തീയതി ശമ്പളം നൽകും. എല്ലാ മാസവും 50 കോടി രൂപ ധനസഹായം സംസ്ഥാനം നൽകും. എസ്.ബി.ഐയുമായി ചേർന്ന് 100 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം വരുമാനത്തിൻ്റെ 5 ശതമാനം എല്ലാ ദിവസവും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ മാറ്റി വെക്കും. 262.94 കോടി രൂപ ജീവനക്കാരുടെ പിഎഫ് ഉൾപ്പെടെ കുടിശികകൾ അടച്ചു തീർക്കാൻ ഉപയോഗിച്ചു. കെഎസ്ആർടിസിയ്ക്ക് 148 അക്കൗണ്ട് ഉണ്ടായിരുന്നു. ഇവയെല്ലാം ക്ലോസ് ചെയ്തെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Previous Story

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്

Next Story

മേപ്പയൂർ മഠത്തിൽ കുളങ്ങര മീത്തൽ കേളപ്പൻ അന്തരിച്ചു

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 28.11.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 28.11.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍ നടപടികള്‍ വേഗത്തിലാക്കി; ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍ നടപടികള്‍ വേഗത്തിലാക്കി. ക്രൈം ബ്രാഞ്ച് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. നേരത്തെ മുഖ്യമന്ത്രിയുടെ

മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യത

അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്നതായി കണ്ടെത്തിയാൽ സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യത. സർക്കാർ ജീവനക്കാരിൽ

ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും പാലിക്കാതെ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി

ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും പാലിക്കാതെ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും