ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എം എസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പര്‍ നല്‍കിയത് മലപ്പുറം സ്വദേശിയായ മലപ്പുറത്തെ അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണായ  അബ്ദുള്‍ നാസറാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.   ക്രൈംബ്രാഞ്ച് സംഘം  ഇയാളെ അറസ്റ്റ് ചെയ്തു.

അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുമ്പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.

Leave a Reply

Your email address will not be published.