പുതിയ ബസ്സ്റ്റാൻ്റ് പരിസരത്തു നിന്നും 89 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോഴിക്കോട്  പുതിയ ബസ്റ്റാൻ്റ് പരിസരത്ത് വച്ച് വിൽപനക്കായി കൊണ്ടു വന്ന മാരക ലഹരിമരുന്നായ എം.ഡി എം.എ യുമായി കുണ്ടായി തോട് തോണിച്ചിറ സ്വദേശി കരിമ്പാടൻ കോളനിയിൽ ഇരുപത്തിരണ്ടുകാരനായ അജിത്തിനെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ആർ ജഗ്മോഹൻ ദത്തൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടി. കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണർ അരുൺ കെ.പവിത്രൻ ഐ.പി എസി ൻ്റെ നിർദേശ പ്രകാരം ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി ബസ്റ്റാൻ്റ്  പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് 89 ഗ്രാം എംഡി എം.എ യുമായി അജിത്ത് പിടിയിലാവുന്നത്. ബംഗളൂരുവിൽ നിന്നും ലഹരി മരുന്നുമായി ടൂറിസ്റ്റ് ബസ്സിലാണ് കോഴിക്കോട്ടേക്ക് വന്നത്.

ബംഗളൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ അജിത്ത്. ബംഗളൂരുവിൽ നിന്നും ലഹരി മരുന്ന് കൊണ്ട് വന്ന് ഫറോക്ക് , കുണ്ടായിതോട് ഭാഗങ്ങളിൽ വച്ചാണ് വിൽപന നടത്തുന്നത്. കോഴിക്കോട് ഭാഗത്ത് നിന്നും ബംഗളൂരിൽ വിദ്യാദ്യാസത്തിനായി എത്തുന്ന യുവാക്കളെ പരിചയപ്പെട്ട് അവർക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന രീതിയും ഉണ്ട്. പിടിക്കപ്പെടാതിരി’ക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്. ഡാൻസാഫിൻ്റെ ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ പോലീസ് ലഹരി മരുന്നുമായി ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ കോഴിക്കോട് പുതിയ സ്റ്റാൻ്റിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലാവുന്നത്. പിടിക്കൂടിയ ലഹരി മരുന്നിന് ചില്ലറ വിപണിയിൽ മൂന്നര ലക്ഷം രൂപ വില വരും.

അജിത്തിൻ്റെ ലഹരി ഉപയോഗം കാരണം എൻജിനിയറിംഗ് ഡിപ്ലോമ വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തുകയും ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനായി ലഹരി വില്പനയിലേക്ക് മാറുകയും ഇങ്ങനെ ഉണ്ടാക്കുന്ന പണം കൊണ്ട് ഗോവയിലും, ബംഗളൂരിലും പോയി നിശാ പാർട്ടികളിൽ പങ്കെടുത്ത് ആർഭാട ജീവിതം നയിച്ച് വരുകയായിരുന്നു. അജിത്ത് ആർക്കൊകെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇയാളുടെ ബംഗളൂരുവിലെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളികളെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് കസബ എസ്.ഐ ജഗ് മോഹൻദത്തൻ പറഞ്ഞു.

ഡൻസാഫ് എസ്.ഐമാരായ മനോജ് ഇടയേടത്ത് , അബ്ദുറഹ്മാൻ കെ , എ എസ്.ഐ അനീഷ് മുസ്സേൻവീട്, അഖിലേഷ് കെ , സുനോജ് കാരയിൽ , ലതീഷ് എം.കെ സരുൺകുമാർ പി.കെ, ഷിനോജ് എം, ശ്രീശാന്ത് എൻ.കെ, അഭിജിത്ത് പി, അതുൽ ഇ വി, ദിനീഷ്. പി.കെ, മുഹമദ്ദ് മഷ്ഹൂർ കെ.എം, കസബ സ്റ്റേഷനിലെ എസ്.ഐ മാരായ സജിത്ത്മോൻ, ബെന്നി എം.ജെ, CPO മുഹമദ് സക്കറിയ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Leave a Reply

Your email address will not be published.

Previous Story

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 9 ന് ഞായറാഴ്ച

Next Story

നാടും നഗരവും കൊടും വരള്‍ച്ചയിലേക്ക്, എങ്ങും ജലക്ഷാമം; കനാല്‍ ജലം ഇതുവരെയെത്തിയില്ല

Latest from Local News

ഈ വർഷത്തെ ത്രിമൂർത്തി സംഗീതോത്സവം മെയ് 18-ന് ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടക്കും

ചെങ്ങോട്ടുകാവ്: ഈ വർഷത്തെ ത്രിമൂർത്തി സംഗീതോത്സവം അഷ്ടപദി, പഞ്ചരത്ന കീർത്തനാലാപനo, ഗുരുസ്മരണ, കഥകളി സംഗീതാർച്ചന, ശാസ്ത്രീയ സംഗീത കച്ചേരി തുടങ്ങിയ പരിപാടികളോടെ

മെയ് 20 ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക യു ഡി ടി എഫ്

  തൊഴിൽമേഖലയിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും മിനിമം വേതനവും പെൻഷനും നടപ്പാക്കണമെന്നും കർഷക ദ്രോഹനയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു ഡി ടി എഫ്

കക്കഞ്ചേരി ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഉളളിയേരി ഗ്രാമ പഞ്ചായത്തിലെ അഞ്ചാമത്തെ ആരോഗ്യ ഉപകേന്ദ്രം ഒന്നാം വാര്‍ഡിലെ കക്കഞ്ചേരിയില്‍ സജ്ജമാകുന്നു. പുതിയ ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണം ഏതാണ്ട്

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ 11ാം തരത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വേ.ൈശവൃറ.മര.ശി വെബ്സൈറ്റ്