ലോകത്ത് ഇന്നും പട്ടിണി കിടക്കുന്നവരുടെ എണ്ണം അനേകം കോടികൾ വരും.ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം105 ആണ്. ലോകം വളരെ പുരോഗമിച്ചു എന്ന് നാം അവകാശപ്പെടുമ്പോഴും പട്ടിണിയും ദാരിദ്ര്യവും നിഷേധിക്കാനാവാത്ത യഥാർത്ഥ്യമാണ്. സ്വന്തം സുഖങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുകയും ആലോചിക്കുകയും ചെയ്ത് ജീവിക്കുന്നവർ മറ്റുള്ളവരുടെ വേദനകളോ പ്രയാസങ്ങളോ അറിയുന്നില്ല. വിശപ്പ് അനുഭവിച്ചവറിയേണ്ട ഒരു യാഥാർത്ഥ്യമാണ്. വിശപ്പിൻ്റെ രുചി എന്താണ് എന്ന് നോമ്പ് നമ്മെ ബോധ്യപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ ലോകത്തെ മുഴുവൻ പട്ടിണി പാവങ്ങളോടും ഐക്യദാർഢ്യം സ്ഥാപിക്കാൻ വൃതം വിശ്വാസിയെ പ്രേരിപ്പിക്കും.വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിന് ഇസ്ലാം വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ആരാണ് മത നിഷേധി എന്നറിയാമോ എന്ന് ചോദിച്ചു കൊണ്ട് ഖുർആൻ പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്.അനാഥ യെ പരിഗണിക്കാത്തവനും പാവപ്പെട്ടവൻ്റെ ഭക്ഷണ കാര്യത്തിൽ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവനത്രെ അത്. (അൽമാഊൻ 1 — 3) ആഹാരം കൊടുക്കാതിരിക്കൽ മാത്രമല്ല. ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കാതിരിക്കലും കുറ്റകരമാണ് എന്നതാണ് ഖുർആനിൻ്റെ ഭാഷ്യം. വൃതത്തിലൂടെ വിശപ്പിനെ അറിഞ്ഞും അനുഭവിച്ചും മുന്നോട്ടു പോവുന്ന വിശ്വാസി വിശപ്പനുഭവിക്കുന്നവനെചേർത്തു പിടിക്കാനും അവൻ്റെ വിശപ്പില്ലാതാക്കാനുള്ള പ്രവർത്തനങ്ങളിലും എന്നും മുൻനിരയിലുണ്ടാവണം.
Latest from Local News
മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ്
ഉദ്ഘാടന സജ്ജമായി മണിയൂര് ഐടിഐ കെട്ടിടം. 15 വര്ഷമായി വാടക കെട്ടിടത്തില് പ്രവര്ത്തിച്ചിരുന്ന സ്ഥാപനത്തിനാണ് സംസ്ഥാന സര്ക്കാര് 6.9 കോടി രൂപ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.







