തുറയൂർ : ഇരിങ്ങത്ത് യുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ആണ് ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങത്ത് സോക്കർ ലീഗ് സംഘടിപ്പിച്ചു. 17 ടീമുകൾ പങ്കെടുത്തു. മേലടി എ. ഇ. ഓ ഹസീസ് പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സുരേഷ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ വി.ഐ രാമകൃഷ്ണൻ, പി. ശശികുമാർ, സി.സജീവൻ, മനോജ് കാരയാട്ട്, ടി. കെ അജിത, പി കെ സജിത, അർഷിദ, സാജിത സി. ടി, ടൂർണമെന്റ് കൺവീനർ കെ. കെ അനുരാഗ്, ഷിജു എന്നിവർ സംസാരിച്ചു.
എൽ.പി വിഭാഗം ടൂർണമെന്റിൽ ഇരിങ്ങത്ത് യു.പി സ്കൂളിലെ എൽ.പി വിഭാഗം വിജയിച്ചു. ഇരിങ്ങത്ത് എം.എൽ.പി സ്കൂൾ റണ്ണറപ്പായി. തുടർന്ന് നടന്ന ലീഗ് മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഇരിങ്ങത്ത് മൽഹാർ ഫാൻസി സ്പോൺസർ ചെയ്ത മൽഹാർ എഫ് സി വിജയികളായി. ഇരിങ്ങത്ത് വനിതാ സഹകരണ സംഘം സ്പോൺസർ ചെയ്ത ഇവ്കോസ് എഫ്.സി റണ്ണറപ്പായി. പെൺകുട്ടികളുടെ മത്സരത്തിൽ ബ്ലൈസ് ട്യൂഷൻ സെന്റർ മേപ്പയൂർ സ്പോൺസർ ചെയ്ത ബ്ലൈസ് എഫ്. സി വിജയികളായി. മൽഹാർ എഫ്. സി റണ്ണറപ്പായി. വിജയികൾക്ക് റഫീഖ് തൈക്കണ്ടി ട്രോഫി നൽകി.