ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 9ന് ഞായറാഴ്ച ആഘോഷിക്കും. ക്ഷേത്രം തന്ത്രി മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപാടിന്റെ മുഖ്യ കാർമികത്വത്തിൽ വിശേഷ വഴിപാടുകളും പൂജകളും നടക്കും. രാത്രി 7 മണിക്ക് സർപ്പബലിയും ഭഗവതിസേവയും ഉണ്ടാകും. 7 30ന് തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ തായമ്പക അവതരിപ്പിക്കും.
