കുറ്റ്യാടി: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ “സഹയാത്രികം 25″ശ്രദ്ധേയമായി. ജില്ലയിൽ നിന്നും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന വിദ്യാരംഗം ഉപജില്ല കോഡിനേറ്റർമാർക്കും മുൻ കോഡിനേറ്റർമാർക്കുമുള്ള യാത്രയയപ്പ് കുറ്റ്യാടി ഗ്രീൻ വാലിയിൽ നടന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിസൻ്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം. അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ മുഖ്യാതിഥിയായി. ജില്ല വിദ്യാരംഗം കോഡിനേറ്റർ ബിജു കാവിൽ , ജയചന്ദ്രൻ മൊകേരി, ശ്രീനി പാലേരി, കെ.പി. ദിനേശൻ, എ. റഷീദ്, വി.എം. അഷ്റഫ്, ആർ. നിഷ , രഞ്ജീഷ് ആവള , പി.പി. ദിനേശൻ, വി.കെ. ബീന,ജി. അബ്ദുൾ റഷീദ്, പി.കെ. വാസു, വി.കെ. ജെസ്സി മോൾ, നവാസ് മൂന്നാം കൈ, കെ.കെ. ദീപേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
ചെങ്ങോട്ടുകാവ്: പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ. ഗീതാനന്ദന് പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് സമ്മാനിച്ചു. സൈമയുടെ
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഡ്‌സ്-ബി.ആര്‍.സി കലോത്സവം ‘മഴവില്ല് 2026’ ന് തുടക്കമായി. വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ട്
മാടാക്കര: വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ (83)അന്തരിച്ചു, ഭാര്യ ;മർഹും ഇമ്പിച്ചി ആയിശ മക്കൾ ജമീല (കണ്ണംകടവ്),ശെരീഫ(ബേപ്പൂർ),ലത്തീഫ് (മുൻ പഞ്ചായത്ത് മുസ്ലിംലീഗ്
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2026- 27 വർഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ് ജനറൽബോഡി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
വടകര: 2016-ലെ ഭിന്നശേഷി അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കണമെന്ന് വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനേസഷൻ കാഴ്ച പരിമിതർക്കായി







