കൊയിലാണ്ടി രാമകൃഷ്ണ വിവേകാനന്ദ ഭാവപ്രചാർ പരിഷത്തിന്റെ (ദർശൻ) ആഭിമുഖ്യത്തിൽ ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ കൊയിലാണ്ടി രാമകൃഷ്ണ മഠം മേലൂരിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പ് 2025 മാർച്ച് 22 ശനിയാഴ്ച രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ നടത്തുന്നു. ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മലബാർ മെഡിക്കൽ കോളേജ് നല്കുന്ന കാർഡ് ഉപയോഗിച്ച് തുടർ ചികിത്സയ്ക്ക് ഇളവുകൾ ലഭിക്കുന്നതാണ്. ജനറൽ മെഡിസിൻ, ഗൈനക്കോളജി, ത്വക്ക്, ഓർത്തോ, കണ്ണ് തുടങ്ങിയ വിഭാഗങ്ങൾ പങ്കെടുക്കുന്നതാണ്. പരിപാടിയുടെ ഉദ്ഘാടന കർമ്മം അന്നേ ദിവസം രാവിലെ 9 മണിക്ക് സ്വാമി നരസിംഹാനന്ദജി മഹാരാജ് (സെക്രട്ടറി, രാമകൃഷ്ണ മിഷൻ സേവാശ്രമം കോഴിക്കോട്) നിർവ്വഹിക്കുന്നതായിരിക്കും.