പൂക്കാട് കലാലയം ഗുരുവരം പുരസ്ക്കാരം ഭരതശ്രീ പത്മിനി ടീച്ചർക്ക്

ചേമഞ്ചേരി: പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ സ്മരണാർത്ഥം പൂക്കാട് കലാലയം ഏർപ്പെടുത്തിയ ഗുരുവരം പുരസ്ക്കാരം ഈ വർഷം പ്രസിദ്ധ നർത്തകിയും നൃത്ത ഗുരുനാഥയുമായ ഭരത ശ്രീപത്മിനി ടീച്ചർക്ക് നൽകും .പ്രശസ്തി പത്രവും ശിൽപ്പവും കാഷ് അവാർഡും അടങ്ങിയതാണ് ഗുരുവരം പുരസ്ക്കാരം. ഗുരുവിന്റെ ഓർമ്മദിനമായ മാർച്ച് 15 ന് പൂക്കാട് കലാലയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ വെച്ച് പുരസ്ക്കാര സമർപ്പണം നടക്കും.
രാവിലെ സ്മൃതിമണ്ഡപത്തിൽ ദീപപ്രോജ്വലനവും, പുഷ്പാർച്ചനയും നടക്കും.നൃത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന ക്ലാസുകൾ നടക്കും. വൈകീട്ട് 4 മണിക്ക് ഗുരുവിന്റെ ശിഷ്യരും പ്രശിഷ്യരുമായ നിരവധി കലാകാരൻമാർ പങ്കെടുക്കുന്ന അനുസ്മരണ ചടങ്ങിൽ കലാ സാസ്കാരിക-രാഷ്ടീയ രംഗത്തെ പ്രഗത്ഭരും പ്രശസ്തരുമായ മഹത് വ്യക്തികൾ പങ്കെടുക്കും.

Leave a Reply

Your email address will not be published.