അത്തോളി: മികച്ച മത്സ്യകർഷകൻ അത്തോളി കൂടുത്തം കണ്ടി നാലുപുരക്കൽ മനോജ് കുമാർ (59) അന്തരിച്ചു. മത്സ്യകൃഷിയിൽ ദേശീയ അവാർഡ് ജേതാവും ഗോവിന്ദനല്ലൂർ ക്ഷേത്ര നവീകരണ കമ്മറ്റി കൺവീനറുമായിരുന്നു. കരിമീൻ കൃഷിയിലായിരുന്നു മനോജ് കൂടുതൽ താൽപ്പര്യം പ്രദർശിപ്പിച്ചത്. ധാരാളം മത്സ്യ ഗവേഷകർ ഇദ്ദേഹത്തിൻ്റെ ഫാം സന്ദർശിക്കുമായിരുന്നു. ഭാര്യ സുനിത പുതിയവീട്ടിൽ പൊൻ മുടിയൻ, കണ്ണൂർ. അച്ഛൻ പരേതനായ ദേവദാസൻ. അമ്മ പരേതയായ ഗംഗാദേവി, സഹോദരങ്ങൾ മീനാകുമാരി, വിജയ ലക്ഷ്മി, രാജീവൻ, ശുഭ ലക്ഷ്മി, ഷർമ്മിള, സന്തോഷ് കുമാർ. സഞ്ചയനം ശനിയാഴ്ച.
Latest from Local News
തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് പൊയിൽക്കാവ് യുപി സ്കൂളിൽ വെച്ച് നടത്തിയ സപ്തദിന സഹവാസ ക്യാമ്പിൻ്റെ
മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഐഎൻടിസി ഭാരവാഹി ഖാദർ പെരുവട്ടൂരിന് ഐഎൻടിയുസി ഓട്ടോ സെക്ഷൻ കൊയിലാണ്ടി അനുമോദിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ
താമരശ്ശേരിയില് വാടക ഫ്ളാറ്റില് യുവതി തൂങ്ങിമരിച്ച നിലയില്. കൈതപ്പൊയില് ഹൈസണ് അപ്പാര്ട്മെന്റില് താമസിച്ചിരുന്ന ഹസ്നയാണ് (34) മരിച്ചത്. കാക്കൂര് ഈന്താട് മുണ്ടപ്പുറത്തുമ്മല്
അരിക്കുളം തറമലങ്ങാടിയിൽ തെങ്ങ് കടപുഴകി വീണു വയോധികൻ മരിച്ചു. വേട്ടർ കണ്ടി ചന്തു (80) വാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം.
കൊയിലാണ്ടി റോഡ് പണി കഴിഞ്ഞ ഉടനതന്നെ കാലതാമസം വരുത്താതെ അതാത് പോയിന്റിൽ സീബ്ര ലൈൻ വരക്കണമെന്ന് കേരള വ്യാപാരി വ്യവസായി







