സംസ്ഥാനത്ത് വീണ്ടും സ്വർണവില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ച് 64,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നത്തെ വർധനവോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വിപണി. ഒരു ഗ്രാം സ്വർണത്തിന്റെ വില 8,010 രൂപയാണ്. ഈ മാസത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളിൽ സ്വർണവിലയില്‍ കാര്യമായ വര്‍ധനവൊന്നും ഉണ്ടായിരുന്നില്ല.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്.