വാഹന പരിശോധനക്കിടെ എക്‌സൈസ് സംഘം കാറില്‍ നിന്ന് കഞ്ചാവ് പിടികൂടി. കുറ്റ‍്യാടി വടയം മാരാന്‍ വീട്ടില്‍ സുര്‍ജിത്തി(37)നെയാണ് വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ആര്‍ ഹിറോഷും സംഘവും അറസ്റ്റ് ചെയ്തത്.
കുറ്റ‍്യാടി – പേരാമ്പ്ര സംസ്ഥാന പാതയില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് നടപടി. സുര്‍ജിത്തിന്റെ പക്കല്‍ നിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെത്തി. ലഹരി കടത്താന്‍ ഉപയോഗിച്ച കെഎല്‍ 58 ജി 1125 ഹ്യൂണ്ടെയ് ഐ ടെന്‍ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പൂളിക്കല്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സായി ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിറാജ്, മുസ്ബിന്‍, നിഷ, ഡ്രൈവര്‍ പ്രജീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.