ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ വാർഷിക സമ്മേളനം മാർച്ച് 2 ഞായറാഴ്ച കൊയിലാണ്ടി ചെങ്ങോട്ടുകാവ് വൺ ടു വൺ ഓഡിറ്റോ റിയത്തിൽ വെച്ച് നടന്നു. ഡോ അഷിത എ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ ജസീല ഇർഷാദ് സ്വാഗതം പറഞ്ഞു. കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.
ഡോ സുഗേഷ് കുമാർ, ഡോ ശശി കീഴാറ്റു പുറത്തു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
നാട്ടുവൈദ്യ സംരക്ഷണത്തിന്റെ പേരിൽ വ്യാജവൈദ്യം പ്രോത്സാഹിപ്പിക്കുന്ന കേരള ബജറ്റ് നിർദേശം പിൻവലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികൾ:
ഡോ ശശി കീഴാറ്റുപുറത്ത് ( പ്രസിഡന്റ് ) ഡോ ആതിര കൃഷ്ണൻ (സെക്രട്ടറി )
ഡോ അഞ്ജു ബിജേഷ് (ട്രഷറർ ).
ഡോ ശ്വേത വേലായുധൻ
(വനിതാ കമ്മിറ്റി ചെയർ പേഴ്സൺ) ഡോ ശ്രുതി സുഭാഷ്(വനിത കമ്മിറ്റി കൺവീനർ ).മുട്ടുകളുടെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തിൽ ഡോ ശ്വേത വേലായുധൻ ക്ലാസ്സ് എടുത്തു.