താമരശേരി പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി. കേസില്‍ 5 വിദ്യാർഥികളെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇവർ വെള്ളിമാട്‌കുന്ന് ജുവൈനൽ ജസ്റ്റിസ് ഹോമിലാണുള്ളത്.
തിങ്കളാഴ്‌ച ഇവർ പത്താം ക്ലാസ് പരീക്ഷ എഴുതിയിരുന്നു. അതിനിടെ പ്രധാന പ്രതിയുടെ പിതാവിനെ അക്രമ സംഭവങ്ങളിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് നൽകിയത് ഇയാളെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം.