കൊയിലാണ്ടി : കൊയിലാണ്ടിയിൽ എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിൽ യാത്രക്കാർക്കുള്ള ഇഫ്താർ ടെൻറ് ആരംഭിച്ചു. എസ്.കെ.എസ്.എസ്.എഫ് ഡോക്ടേറ്സ് വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. മുഹമ്മദ് വാസില് ഇഫ്താറ് ടെന് കോറ്ഡിനേറ്ററ് മിഷാല് പുളിയഞ്ചേരിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഷംസീറ് പാലക്കുളം(മേഖല പ്രസിഡണ്ട്) ഫായിസ് മാടാക്കര (മേഖല സെക്രട്ടറി), നജീബ് മാക്കൂടം, സഹദ് മാടാക്കര, ഹുദൈഫ് പുറായില്, റാഷിദ് നമ്പ്രത്ത്കര, ഷാമില് പുളിയഞ്ചേരി, ഫജ്നാസ് പുളിയഞ്ചേരി, അമീന് പുളിയഞ്ചരി, സുബെറ് കൊയിലാണ്ടി എന്നിവർ സംബന്ധിച്ചു. റമദാനിൽ 30 ദിവസവും ടൻ്റ് പ്രവർത്തിക്കും. ഇത് മൂന്നാം വർഷമാണ് കൊയിലാണ്ടിയിലെത്തുന്ന ദീർഘദൂര യാത്രക്കാർക്ക് നോമ്പ് തുറ സൗകര്യം എസ്.കെ.എസ്.എസ്.എഫ് ഏർപ്പെടുത്തുന്നത്.