കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാൽ”രവി ” യെന്ന വിട്ടിൽ എത്തി. വൈകിട്ട് അഞ്ച് മണിയോടെയാണ് സന്ദർശനം. വ്യക്തി ജീവിതത്തിലെ ഊഷമളത നിലനിർത്താനാണ് മുല്ലപ്പള്ളിയെ സന്ദർശിച്ചതെന്ന് സുധാകരൻ പറഞ്ഞു. ഒരു രാഷ്ട്രിയവുമില്ല, തികച്ചും സൗഹർദ്ദപരമാണ് ഇന്നത്തെ സന്ദർശനമെന്ന് കെ സുധാകരൻ പറഞ്ഞു. മുല്ലപ്പള്ളി കണ്ണൂർ എം .പി യായ കാലത്ത് ഡി സി സി പ്രസിസണ്ടാണ് കെ സുധാകരൻ. ആ കാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ഇരുവരും അയവിറക്കി. അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് ഷാൾ അണിയിച്ചു. പിന്നിട് ഇരുവരും മാധ്യങ്ങളെ കണ്ടു. ഞങ്ങൾ ജ്യേഷ്ഠാനുജൻമാരാണ്.. ബിജെപിയുടെ കേന്ദ്ര ഭരണത്തിനും , പിണറായി സർക്കാറിനെ താഴെ .ഇറക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഞങ്ങൾ ഒന്നാണെന്ന് കെ സുധാകരനും മുല്ലപ്പള്ളിയും പറഞ്ഞു. ആശ വർക്കർമാർ തിരുവനന്തപുരത്ത് നടത്തിയ സമര പന്തൽ അഴിച്ചു മാറ്റിയ നടപടി കീരാതമാണ്.സിപിഎമ്മുകാർക്ക് പന്തലിടാം, ആശാവർക്കർമാർക്ക് ഇടാൻ പാടില്ല .പന്തൽ പൊളിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണ്. ഇത്തരം നടപടി അവസാനിപ്പിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.ഒരു അമ്മ പെറ്റ മക്കളെ പോലെയാണ് ഞങ്ങൾ. മുല്ലപ്പള്ളി കണ്ണൂരിൽ പാർടിക്ക് അടിത്തറ പണിത നേതാവാണ്. സി പി എമ്മിന് എതിരെ ഒരു മൊട്ടു സുചി കിട്ടിയാൽ പോലും ആയുധമാക്കും സുധാകരൻ തുടർന്നു. സിപിഎം എട്ടുവർഷമായി ഭരണത്തിലിരുന്ന്, പാവങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തത് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.താൻ ആർക്കും കത്ത് അയച്ചിട്ടില്ല സുധാകരനുമായി ദീർഘകാല ബന്ധമാണുള്ളത്.പാർട്ടിയുമായി കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായി എന്നത് സത്യമാണ്.അതു പരിഹരിക്കാനുള്ള ശ്രമത്തെ സ്വാഗതം ചെയ്യുന്നു.പാർട്ടി തന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തും ഒരു എ ഐ സി സി അംഗങ്ങൾക്കും കത്തയക്കേണ്ട ഗതികേട് തനിക്കില്ല.ഞാൻ വിളിച്ചാൽ ഫോൺ എടുക്കാത്ത ആരും ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഇല്ല. കത്തയച്ചിട്ടുണ്ടെങ്കിൽ അയച്ചു എന്ന് പറയും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.പാർട്ടി വർക്കിങ് പ്രസിഡണ്ട് ടി .സിദ്ദിഖ്, ഡി സി സി പ്രസിഡണ്ട് കെ, പ്രവീൺ കുമാർ , കെ.പി. സി സി ജനറൽ സെകട്ടറി കെ ജയന്ത് നേതാക്കളായ, അഡ്വ ഐ മൂസ്സ, വി എം ചന്ദ്രൻ, കോട്ടയിൽ രാധാകൃഷ്ണൻ , പ്രഭാകരൻ പറമ്പത്ത്, രാജേഷ് കീഴരിയൂർ, ബാബു ഒഞ്ചിയം, പി ബാബുരാജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Latest from Main News
സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന എൻഐഎ എസ്പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.
ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്
ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ ‘സ്റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വർഷത്തിൽ 50 മണിക്കൂർ
സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.
വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ വൃത്തി-2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ വെയ്സ്റ്റ് ടൂ വണ്ടര്‍ പാര്‍ക്ക് ഇനത്തിലാണ്