കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ മാർച്ച് മൂന്നിന് തിങ്കളാഴ്ച സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തും .ഒരാഴ്ച മുമ്പ് കീഴൂർ പള്ളിക്കര – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബ്രീസ് ബസ്സിലെ ഡ്രൈവറെ പുതിയ ബസ് സ്റ്റാൻഡിൽ വച്ച് ഏതാനും പേർ മർദ്ദിച്ചിരുന്നു.ചെങ്ങോട്ടുകാവിൽഇരുചക്രവാഹനക്കാർക്ക് സൈഡ് കൊടുക്കാത്ത വിഷയത്തിൽ ആയിരുന്നു മർദ്ദനം. ഈ സംഭവത്തിൽ പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ തിങ്കളാഴ്ച എസ്.എസ്.എൽ.സി. ഹയർ സെക്കൻഡറി പരീക്ഷ തുടങ്ങുന്ന വേളയിലാണ് ബസ്സുകളുടെ ഈ സമരം. കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ യാത്ര ചെയ്യേണ്ട നൂറുകണക്കിന് വിദ്യാർത്ഥികൾക്കും പരീക്ഷാ ജോലിക്ക് എത്തേണ്ട അധ്യാപകർക്കും പൊതുജനങ്ങൾക്കും ബസ്സുകാരുടെ ഈ സൂചനാ പണിമുടക്ക് കടുത്ത പ്രയാസം ഉണ്ടാക്കും.വിദ്യാർഥികളുടെ പ്രയാസമൊർത്തെങ്കിലും ബസ് പണിമുടക്ക് മാറ്റിവെക്കണമെന്നാണ് രക്ഷിതാക്കളുടെയും യാത്രക്കാരുടെയും ആവശ്യം.ഇക്കാര്യത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പ് അധികൃതരും രാഷ്ട്രീയ പാർട്ടി നേതാക്കളും കൊയിലാണ്ടി നഗരസഭയും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Latest from Local News
ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ
പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ വിളയാട്ടൂർ പുതിയെടുത്തു കുന്നിൽ നിർമിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം
പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായ്







