മണക്കുളങ്ങര അപകടം, പരിക്കുപറ്റിയവർക്ക് സർക്കാർ ചികിത്സാ സഹായം ഉടൻ നൽകണം: രാജു പി നായർ

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് അപകടമുണ്ടായ സംഭവത്തിൽ സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് കെ.പി.സി.സി മാധ്യമ വിഭാഗം വക്താവ് രാജു പി. നായർ ആവശ്യപ്പെട്ടു. പരിക്ക് പറ്റിയവരെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. അതീവ ഗുതതരമാണ് പലരുടേയും അവസ്ഥ. നട്ടെല്ല് തകർന്നവരും, തുടയെല്ല് തകർന്നവരും, വിരലറ്റ് പോയവരുമെല്ലാമുണ്ട്. ഒന്നിലധികം ശസ്ത്രകിയ ഇനിയും നടത്തേണ്ടവരുമുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇവരൊക്കെ അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ നിസ്സംഗത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുൺ മണമലും അദ്ദേഹത്തെ അനുഗമിച്ചു.

Leave a Reply

Your email address will not be published.