ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി. ഡി. എസ്. ന്റെ ആഭിമുഖ്യത്തിൽ ‘ഹർഷബാഷ്പം’ എന്ന പേരിൽ പി. ജയചന്ദ്രൻ അനുസ്മരണം നടത്തി. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനുസമീപമുള്ള വയോജനപാർക്കിൽ വച്ചുനടന്ന പരിപാടി പ്രശസ്ത ഗസൽ ഗായിക സുസ്മിത ഗിരീഷ് ഉദ്ഘാടനം ചെയ്തു. സി. ഡി എസ്. അംഗം കവിത സ്വാഗതം പറഞ്ഞു. സി. ഡി. എസ്. ചെയർപേഴ്സൺ പ്രനീത. ടി. കെ. അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ. ടി. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ഇ. കെ. ജൂബീഷ്,ഗ്രാമപഞ്ചായത്തംഗം രമേശൻ കിഴക്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രേണുക നന്ദി പറഞ്ഞു. 20 ൽ അധികം ഗായികമാർ ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിച്ച ഈ ചടങ്ങിൽവച്ച് 1000 ഗസൽ വേദികൾ പിന്നിട്ട സുസ്മിത ഗിരീഷിനെ ആദരിച്ചു.
Latest from Local News
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില് ടൗണ് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്കുമാര്
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24
കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാൾ – ഒഡിഷക്ക് മുകളിലായി പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നുണ്ട്.