വിശുദ്ധ ഖുർആനിൻ്റെ ജീവിക്കുന്ന പതിപ്പുകളാവുക. മനുഷ്യർക്ക് മാർഗദർശനമായും സത്യാസത്യങ്ങളെ വിവേചിക്കുന്നതും സന്മാർഗം കാണിക്കുന്നതമായ സുവ്യക്ത നിർദ്ദേശങ്ങളുമായി ഖുർആൻ അവതരിച്ച മാസമാകുന്നു റമദാൻ (അൽബഖറ 185) ഖുർആനാണ് റമദാനിൻ്റെ ആത്മാവ്. ഖുർആൻ അവതരിച്ചു എന്നതാണ് റമദാൻ മാസത്തിൻ്റെ മഹത്വത്തിന് നിദാനം. മനുഷ്യരെ വെളിച്ചത്തിലേക്കു നയിക്കുന്ന ഖുർആനിൻ്റെ ആശയങ്ങളെ കൂടുതൽ പഠിക്കാനും ജീവിതത്തിൽ പകർത്താനും വിശുദ്ധ റമദാനിനെ ഉപയോഗപ്പെടുത്തണം. പ്രവാചക പ്രിയ പത്നി ആയിശ(റ) യോട് പ്രവാചക സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി പ്രവാചകൻ്റെ സ്വഭാവം ഖുർആൻ ആയിരുന്നു എന്നായിരുന്നു. ആ അർത്ഥ തലങ്ങളിലേക്ക് വളരാൻ വിശ്വസികൾക്ക് സാധിക്കണം. ഖുർആൻ മുന്നോട്ടു വെക്കുന്ന ഏക ദൈവ വിശ്വാസത്തിൻ്റെ, മാനവികതയുടെ ‘നന്മയുടെ ,സാഹോദര്യത്തിൻ്റെ മഹിതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഖുർആനിൻ്റെ ജീവിക്കുന്ന പതിപ്പുകളാവാൻ റമദാനിലൂടെ നമുക്ക് കഴിയണം.
Latest from Local News
അരിക്കുളം: ഈ വർഷത്തെ S S L C ഫലം പുറത്ത് വന്നപ്പോൾ അരിക്കുളം കെ.പി.എം.എസ്.എം. H S S ന്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. .ജനറൽ പ്രാക്ടീഷണർ 1.ഡോ :മിഷ്വൻ
കൊയിലാണ്ടി : ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പ്രസിഡന്റ് രാമദാസ് മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ ഒയിസ്ക സൗത്ത് ഇന്ത്യ
കൊയിലാണ്ടി: മുചുകുന്ന് കുറ്റിയിൽ ശ്രീധരൻ(66) അന്തരിച്ചു. അച്ഛൻ: പരേതനായ രാമൻ. അമ്മ : അമ്മാളു. ഭാര്യ: ഗീത. മക്കൾ: ശ്രീതുൽ, വിഷ്ണു.
” കൊയിലാണ്ടിയിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും ” ശിശുരോഗ വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും