ലോകത്തിലെ തന്നെ ഏറ്റവും വലിയ മാലിന്യമായ ഉപയോഗശൂന്യമായ ടയറുകൾ പുനരുപയോഗത്തിലൂടെ ഭംഗിയാർന്ന പൂച്ചട്ടികൾ നിർമ്മിക്കാനുള്ള പരിശീലനമാണ് നടന്നത്. നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർക്കാണ് പരിശീലനം നൽകിയത്.
ഏറെക്കാലമായി ഈ മേഖലയിൽ പരിശീലനം നൽകിവരുന്ന ഗുരുവായൂർ മേഴ്‌സി കോളേജ് സിഎഒ ശ്രീ വിനോദ് സി.ടി, ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പന്തലായനിയിലെ അധ്യാപികമാരായ രോഷ്നി വിനോദ്, രാജി. കെ വിദ്യാലയത്തിലെ ഗ്രീൻ അംബാസ്സിഡർമാർ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.
കൊയിലാണ്ടി നഗരസഭയുടെ വരകുന്നിലെ ശുചിത്വ പഠന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ :കെ സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ. സതീഷ്കുമാർ ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രജില സി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രദീപ് മരുതേരി, റിഷാദ് കെ, ഷൈനി കെ കെ, സീന എം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.