ഒറവിങ്കൽ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

അരിക്കുളം: ഒറവിങ്കല്‍ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം തുടങ്ങി മാർച്ച് രണ്ടിന് കാഴ്ചശീവേലി,വൈകീട്ട് തിരുവാതിരക്കളി,സര്‍ഗ്ഗസന്ധ്യ,തായമ്പക. മൂന്നിന് ചെറിയ വിളക്ക്,ഉച്ചയ്ക്ക് പ്രസാദഊട്ട്,വൈകീട്ട് കുടവരവ്,രാത്രി ഏഴിന് ഗാനമേള,തായമ്പക-കലാമണ്ഡലം ഹരിഗോവിന്ദ്. നാലിന് വലിയ വിളക്ക് രാവിലെ പളളിവേട്ടക്കുളള എഴുന്നളളത്ത്,ആചാര വരവും ആഘോഷ വരവുകളും,മലക്കളി,കൂട്ടത്തിറ,ഇരട്ടത്തായമ്പക -സദനം രാജേഷ്,സദനം സുരേഷ്. രാത്രി 10ന് മുല്ലക്കാപ്പാട്ടിന് എഴുന്നളളത്ത്. അഞ്ചിന് താലപ്പൊലി.രാവിലെ കാഴ്ചശീവേലി,നടേരി പൊയില്‍ നിന്നുളള വരവ്,നമ്പ്രത്ത് മൂത്താശാരിയുടെ വരവ്,പരിചകളി,കരടി വരവ്,പളളിവേട്ട,താലപ്പൊലി എഴുന്നളളത്ത്,പാണ്ടി മേളം. മേളത്തിന് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് വെടിക്കെട്ട്.പുലര്‍ച്ചെ കൊടിയിറക്കല്‍,കോലം വെട്ട്.

Leave a Reply

Your email address will not be published.