കൊയിലാണ്ടിയിലെ മാധ്യമ പ്രവർത്തകനായിരുന്ന ശ്രീ പവിത്രൻ മേലൂരിൻ്റെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ നാളെ ആചരിക്കും. കൊയിലാണ്ടി പ്രസ് ക്ലബ്ബും റെഡ് കർട്ടൻ കലാവേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് പ്രസ് ക്ലബ്ബിൽ പവിത്രൻ മേലൂരിൻ്റെ ഛായാപടം കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് അനാഛാദനം ചെയ്യും. വൈകീട്ട് സാംസ്കാരിക നിലയത്തിൽ നടക്കുന്ന അനുസ്മരണ പരിപാടി ബഹു: എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. ടി കെ രാമകൃഷ്ണൻ വാർത്തയും വസ്തുതയും അറിവവകാശവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കൊയിലാണ്ടിയിലെ സാംസ്ക്കാരിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും.
