കോഴിക്കോട് :ബിസിനസ് കേരളയുടെ ആഭിമുഖ്യത്തിൽ ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ- 2025 ഡിസംബർ 6നും 7നും സരോവരം
കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ബിസിനസുകളെ ഏകോപിപ്പിച്ചു സഹകരണം വളർത്തി കൂട്ടായ വിജയം കൈവരിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. 250 ഓളം ബി ടു ബി ബിസിനസ് സ്റ്റാളുകൾ മുതൽ ബിസിനസ് സെമിനാറുകൾ, പാനൽ ചർച്ചകൾ, ബിസിനസ്സ് ട്രെയിനിങ് പ്രോഗ്രാമുകൾ, പ്രോജക്ട് അവതരണങ്ങൾ, നിക്ഷേപകരുടെ സംഗമങ്ങൾ,അവാർഡ് നൈറ്റ് തുടങ്ങിയവ ഈ പരിപാടിയിലൂടെ സംഘടിപ്പിക്കും. മെഷിനറീസ്, ഓട്ടോമോട്ടീവ്സ്, വിദ്യാഭ്യാസം, എഫ്എംസിജി, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, പ്രോപ്പർട്ടീസ് റിയൽ എസ്റ്റേറ്റ്, കോസ്മെറ്റിക്സ്, ഫര്‍ണീച്ചേഴ്സ്, ബിൽഡിംഗ് മെറ്റീരിയൽ, ബില്‍ഡേഴ്സ്, അഗ്രികൾച്ചർ, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍, എന്നിവ ഉൾപ്പടെ വിവിധ മേഖലകളിലെ 250 ഓളം ബി ടു ബി ബിസിനസ് സ്റ്റാളുകൾ, തുടങ്ങിയവ സജ്ജീകരിക്കും. ഇന്ത്യയിലെ പ്രമുഖ സംരംഭകരെ അവാർഡ് നൽകി ആദരിക്കും. 6ന് രാവിലെ 11 ന് എക്സ്പോ തുടങ്ങും. 7 ന് വൈകീട്ട് 6 ന് അവാർഡ് നൈറ്റും നടക്കും. എക്സ്പോയിൽ പ്രവേശന സൗജന്യം.
പുതിയ സംരംഭം തുടങ്ങുന്നവർക്ക് ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ 2025 ഏറെ പ്രയോജനം ചെയ്യുമെന്ന് സംഘടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 7511188200 , 7511199201.
വാർത്താസമ്മേളനത്തിൽ ബിസിനസ് കേരള ഫൗണ്ടർ ആൻ്റ് ചെയർമാൻ ഇ പി നൗഷാദ്, കെ പി സക്കീർ ഹുസൈൻ,ബിസിനസ് കേരള കോ – ഫൗണ്ടർ
ഹാഷിർ അബ്ദുള്ള , ബിസിനസ് കേരള പാർട്ടണർ ടിപി നീഗീഷ് എന്നിവർ പങ്കെടുത്തു.
Latest from Local News
കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ)
കീഴരിയൂർ :ചാത്തോത്ത് (അച്ചുതാലയം അശോകൻ (Rtd.head Constable) അന്തരിച്ചു 78 വയസ്, ഭാര്യ ശാന്ത (Rtd.health Super viser), മക്കൾ: അഡ്വഅഭിലാഷ്
ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ ദീർഘദൂരസം കാറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റതായി വിവരമുണ്ട് അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു കണ്ണൂരിൽ
ഓണത്തിനായി കേരളത്തിലേക്ക് എത്തുന്ന മലയാളികൾക്കായി വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കിയതായി ഇന്ത്യൻ റെയിൽവെ അറിയിച്ചു. ജൂലൈ മുതൽ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകൾ
കുറ്റ്യാടി : മലയോര മേഖലയുടെ ഏക ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.