മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

കോഴിക്കോട്: വിവിധയിടങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. നാളെ മുതൽ കേരളത്തിൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. ഇനിയുള്ള ദിവസങ്ങള്‍ വ്രതശുദ്ധിയുടെ പുണ്യ നാളുകളായിരിക്കും.

ഇന്ന് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (മാര്‍ച്ച് രണ്ട്, ഞായറാഴ്ച) റമദാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കാന്തപുരം എ പി.അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ അറിയിച്ചു. മാസപ്പിറവി കണ്ടതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. കോഴിക്കോട് വെള്ളയിൽ കടപ്പുറത്തും പൊന്നാനിയിലുമടക്കം മാസപ്പിറവി കണ്ടതായി ഖാസിമാര്‍ അറിയിച്ചു. 

Leave a Reply

Your email address will not be published.

Previous Story

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പുനരുപയോഗ പാഴ്വസ്തുക്കൾക്കൊണ്ട് അലങ്കാര പൂച്ചട്ടി നിർമ്മാണ പരിശീലനം നടത്തി

Next Story

പവിത്രൻ മേലൂരിനെ ഓർക്കുമ്പോൾ: തയ്യാറാക്കിയത് എ.സജീവ് കുമാർ, കൊയിലാണ്ടി പ്രസ് ക്ലബ് പ്രസിഡണ്ട്

Latest from Local News

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരാളെക്കൂടി കളമശ്ശേരി പോലീസ് പിടികൂടി

കോഴിക്കോട്, മേപ്പയൂർ സ്വദേശിയായ സൗരവ്  S/o ഗോപാലകൃഷ്ണൻ ഇടയിലാട്ട് വീട്, കീഴ്പയ്യൂർ പോസ്റ്റ്, മേപ്പയ്യൂർ റോഡ്, കോഴിക്കോട് എന്ന യുവാവിനെ 30/04/25ാം

കട്ടയാട്ട് വേണുഗോപാലിനെ ആദരിച്ചു

കോഴിക്കോട് : കലാ-കായിക -സാമൂഹിക- സാംസ്കാരിക സേവന മേഖലകളിൽ കട്ടയാട്ട് വേണുഗോപാൽ ചെയ്ത പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഹൗസിംഗ് ബോർഡ് ചെയർമാൻ ടി.വി.

കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂളക്കണ്ടി അടുക്കത്ത് നബീൽ (43) ആണ് മരിച്ചത്. തളീക്കര കഞ്ഞിരോളിയിൽ

നഗരസഭയിലെ വാർഡ് 15 പന്തലായനിയിൽ നിർമ്മിച്ച സാംസ്കാരിക കേന്ദ്രം നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭയിലെ വാർഡ് 15 പന്തലായനിയിൽ നിർമ്മിച്ച സാംസ്കാരിക കേന്ദ്രവും ഇതോടനുബന്ധിച്ച് നിർമ്മിച്ച റോഡും നഗരസഭ നാടിന് സമർപ്പിച്ചു. വിയ്യൂർ അരീക്കൽ