കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും സഫ മക്ക മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി റമസാനിൽ ജില്ലയിലെ വിവിധ മേഖലകളിലായി ആയിരക്കണക്കിന് നിർദ്ധനർക്ക് നൽകുന്ന റിലീഫിന്റെ ഭാഗമായി നടന്ന ഭക്ഷ്യസാധന കിറ്റിന്റെ ജില്ലാ തല വിതരണ ഉദ്ഘാടനം എം.ഇ. എസ് ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുൽ ലത്തീഫ് നിർവ്വഹിച്ചു. മതേതരത്വവും ദേശീയതയും ഉയർത്തിപ്പിച്ച മഹാനായിരുന്നു ശിഹാബ് തങ്ങളെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ഈ സംഘടന മനുഷ്യ ജീവിതത്തിലെ വിവിധങ്ങളായ പ്രയാസങ്ങളെ ലഘൂകരിക്കാനുള്ള സംരഭങ്ങളുമായി മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണെന്നും എല്ലാ മതങ്ങളുടെയും ആഘോഷങ്ങൾ പരിഗണിച്ച് സന്ദർഭങ്ങളിൽ ഏതെങ്കിലും മതത്തിലെ ഒരാൾക്ക് പോലും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള കാര്യത്തിൽ കൈതാങ്ങായി മുന്നിൽ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹത്ഗ്രന്ഥങ്ങളിലൂടെ വിശ്വാസികൾക്ക് നൽകിയ സന്ദേശങ്ങൾ മുറുകെ പിടിച്ച് മുന്നോട്ടു പോകണമെന്നും എങ്കിൽ ഒരു തരത്തിലുമുള്ള പ്രയാസങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചെറുകുളത്തു നടന്ന ചടങ്ങിൽ ചെയർമാൻ കെ.പി മജീദ് അധ്യക്ഷനായി. ഉസ്മാൻ വാഫി പ്രാർത്ഥന നടത്തി. കൺവീനർ എ.കെ ജാബിർ കക്കോടി, മഹല്ല് പ്രസിഡന്റ് കെ. മാമുക്കോയ ഹാജി, പി.പി ഹംസ ലക്ഷദ്വീപ്, മജീദ് തെക്കെതലയിൽ, കെ.പി റസീന, പി.പി സുന്ദരൻ, റീജ കക്കോടി സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഏക സർക്കാർ കോളേജാണ് സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് കൊയിലാണ്ടി. കോരപ്പുഴക്കും മൂരാട്
കാപ്പാട്: വേനലവധിയായതോടെ കാപ്പാട് തീരത്തേക്കുളള സന്ദര്‍ശകര്‍ കൂടുന്നു. മിക്ക ദിവസങ്ങളിലും മൂവ്വായിരത്തോളം സഞ്ചാരികള്‍ ഇവിടെയെത്തുന്നതായാണ് കണക്ക്. ഞായറാഴ്ച പോലുളള അവധി ദിനങ്ങളില്‍
2025-26 അധ്യയന വർഷം ഗവ : റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്കീഴിൽ പ്രവർത്തിച്ചു വരുന്ന
കീഴരിയൂർ ചമ്പോളിത്താഴ – അരീക്കരത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രാദേശിക വികസന
കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ രംഗത്ത് യു.പി തലം വരെ ഏറ്റവും മികച്ച വിദ്യാഭ്യാസ നിലവാരം പുലർത്തുന്ന സ്ഥാപനമായ കുറുവങ്ങാട് സെൻട്രൽ യു പി