കേരളം അതിവേഗ പുരോഗതിയുടെ പാതയിൽ: മന്ത്രി ഒ.ആർ കേളു

പയ്യോളി: അവശത അനുഭവിക്കുന്ന ദരിദ്ര വിഭാഗം, വിദ്യാസമ്പന്നരായ അഭ്യസ്ത വിദ്യർ, സംരംഭങ്ങളിലേർപ്പെടുന്ന യുവസമൂഹം തുടങ്ങി എല്ലാവിഭാഗം ജനങ്ങളേയും ചേർത്തുപിടിച്ച് സമഗ്രവും നൂതനവുമായ സുസ്ഥിര പുരോഗതിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് സംസ്ഥാന പട്ടികജാതി-പട്ടിക വർഗ്ഗ പിന്നോക്ക വികസനവകുപ്പ് മന്ത്രി ഒ.ആർ കേളു പ്രസ്താവിച്ചു. കേരള സർക്കാർ പട്ടികജാതി വികസനവകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന ഒരു കോടി രൂപയുടെ അംബേദ്കർ വികസന പദ്ധതി മേലടി ബ്ലോക്കിലെ കോട്ടക്കുന്ന് നഗറിൽ സമർപ്പിച്ചു സംസാരിക്കുകയാരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗം ജനങ്ങൾ അധിവസിക്കുന്ന നഗറുകൾ കേന്ദ്രീകരിച്ച പൂർണ്ണ വികസനം ഉറപ്പുവരുത്തുകയും പട്ടികജാതി വിഭാഗം ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായി സർക്കാർ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കിവരികയാണ്.

പ്രളയം, കോവിഡ്, നിപ്പ, ചൂരൽമല തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച് കാലത്തിനൊപ്പം സഞ്ചരിച്ചു കാലത്തിനൊപ്പം മുന്നേറുന്നതിനായി കേരളത്തിന്റെ മാനവ വിഭവശേഷി വർധിപ്പിക്കുന്നതിനായി അതിവേഗം സാമ്പത്തിക വളർച്ച കൈവരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടക്കുന്ന് 4 സെൻ്റ് നഗർ ഫുട്പാത്ത് , ലക്ഷം വീട് നഗർ ഫുട്പാത്ത് , കിളച്ച പറമ്പ് റോഡ് ഫുട്പാത്ത് , കോട്ടപ്പറമ്പ് പെരിങ്ങാട് റോഡ് , കോട്ടപ്പറമ്പ് പുത്തൻ പുരയിൽ റോഡ് , കോട്ടക്കുന്ന് ലക്ഷം വീട് നഗർ – കിണർ പുനരുദ്ധാരണം , കിളച്ചപ്പറമ്പ് നഗർ- കുഴൽ കിണർ നിർമ്മാണം , കോട്ടക്കുന്ന് അംഗൻവാടി മുറ്റം ഉപയോഗപ്പെടുത്തി വയോജനങ്ങൾക്കുള്ള ഇരിപ്പിടവും വിശ്രമ കേന്ദ്രവും , സ്ട്രീറ്റ് ലൈറ്റ് 3 എണ്ണം തുടങ്ങി സമഗ്ര വികസനമാണ് അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം കോട്ടക്കുന്ന് നഗറിൽ ഒരു കോടി ചിലവിൽ നടപ്പിലാക്കിയത്.

ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ മുഖ്യാതിഥികളായി പങ്കെടുത്തു. കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.പി ഷാജി, കെൽ മാനേജർ കെ അബ്ദുറഹിമാൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മഹിജ എടോടി, അഷ്റഫ് കോട്ടക്കൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി ഷാജി, എ രാജൻ, മത്തത്ത് സുരേന്ദ്രൻ, കെ.കെ ഹമീദ്, കെപി രവീന്ദ്രൻ, പിപി മോഹൻദാസ്, കെ.കെ കണ്ണൻ, രമ്യകുമാരൻ എന്നിവർ സംസാരിച്ചു. വാർഡ് കൌൺസിലർ കെ.കെ സ്മിതേഷ് സ്വാഗതവും ബ്ലോക്ക് എസ്.ഡി.ഒ അസീസ് ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അരിക്കുളം മാവട്ട് 10ാം വാർഡിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

Next Story

കിണറ്റിൽ വീണ ആളെ രക്ഷപ്പെടുത്തി

Latest from Local News

വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു കൊയിലാണ്ടി നഗരസഭാ സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം

വടകര നഗരസഭ കേരളോത്സവത്തിന് തുടക്കം

വടകര നഗരസഭ കേരളോത്സവത്തിന് ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തോടെ തുടക്കമായി. പാക്കയില്‍ അള്‍ട്ടിമേറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ബാഡ്മിന്റണ്‍ കോച്ചും നാഷണല്‍

മരിച്ചെന്ന് കരുതിയ അമ്മയെ ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടി; ആശാ ഭവനില്‍നിന്ന് ഗീതയുടെ കൈപിടിച്ച് മക്കളുടെ മടക്കം

ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30

ഉച്ചതിരിഞ്ഞ് തിരിച്ചുകയറി സ്വര്‍ണവില ; പവന് വീണ്ടും 90,000 മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചതിരിഞ്ഞതോടെ വീണ്ടും ഉയര്‍ന്നു. ഇന്ന് രാവിലെ കുത്തനെയിടിഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറിത്. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന്