കൊടുവള്ളി നഗരസഭയിൽ സ്വകാര്യ വ്യക്തികൾ കയ്യേറിയ പുഴയോരം ഉൾപ്പെടെയുള്ള മുഴുവൻ പൊതുമുതലും തിരിച്ചുപിടിക്കണം -ജനകീയ സമിതി

കൊടുവള്ളി: കൊടുവള്ളി നഗരസഭ പരിധിയിൽ സ്വകാര്യ വ്യക്തികൾ കയ്യേറിയ മുഴുവൻ പൊതുമുതലും സമഗ്രാന്വേഷണം നടത്തി തിരിച്ചു പിടിച്ച് കയ്യേറ്റക്കാർക്കെതിര കർശന നടപടി സ്വീകരിക്കണമെന്നും കൊടുവള്ളി ജനകീയ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൂനൂർപ്പുഴയോരം ഉൾപ്പെടെ ഇരുന്നൂറിൽപ്പരം ഏക്കർ സർക്കാർ ഭൂമി വ്യാപകമായി കയ്യേറി ബഹുനില കെട്ടിടങ്ങൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. കയ്യേറ്റം മൂലം പുഴ ഗതി മാറി ഒഴുകിയിട്ടും കൊടുവള്ളി
നഗരസഭയോ ബന്ധപ്പെട്ട വകുപ്പുകളോ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. പനക്കോട് മുതൽ വെണ്ണക്കാട് വരെ മുൻപ് പുഴയുടെ ഭാഗമായിരുന്ന നിരവധിയിടങ്ങൾ സ്വകാര്യ വ്യക്തികളും സംഘടനകളും കയ്യേറിയിട്ടുണ്ട്. പൂനൂർപ്പുഴയിൽ പാറക്കടവ് മുതൽ മൂത്തോറമാക്കി വരെയുള്ള ഭാഗത്ത് പുഴ കയ്യേറിയെന്നും മരങ്ങൾ മുറിച്ചു മാറ്റിയെന്നുമുള്ള പരാതിയിൽ വസ്തുതകൾ പഠിച്ച് നടപടികൾ സ്വീകരിക്കാൻ നഗരസഭ ഇനിയും തയ്യാറായിട്ടില്ല. പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് പുഴ ശുചീകരിച്ച പ്രദേശ വാസികളുടെ പ്രവൃത്തി അഭിനന്ദാർഹമാണ്. എന്നാൽ, ഇത

Leave a Reply

Your email address will not be published.