കൊയിലാണ്ടി പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ സമൂഹത്തിൻ്റെ ഉന്നതി ഉറപ്പുവരുത്താനാവൂ. ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടത് പൊതുസമൂഹത്തിൻ്റെ കടമയാണെന്നും കാനത്തിൽ ജമീല പറഞ്ഞു. പുറക്കൽ പാറക്കാട് ജി എൽ പി സ്കൂൾ അറുപത്തി ഒമ്പാതാമത് വാർഷികാഘോഷവും പത്ത് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വർണ്ണക്കൂടാരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. എൽ എ. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ പപ്പൻ മൂടാടി സ്വാഗതം പറഞ്ഞു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുമാരി ചൈത്ര വിജയൻ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ അഡ്വ ഷഹീർ, ബി പി സി എം മധുസൂദനൻ, പി ടി എ പ്രസിഡൻ്റ് കെ നാരായണൻ, എസ് എം സി ചെയർമാൻ എ ടി രവി, എസ് എസ് ജി ചെയർമാൻ രാജൻ ചേനോത്ത്, എം പി ടി എ പ്രസിഡൻ്റ് രജിത, മുൻ പ്രധാനാദ്ധ്യാപകൻ ചന്ദ്രൻ, രാമകൃഷ്ണൻ കിഴക്കയിൽ, എം വി സന്തോഷ്, കെ കെ സതീശൻ, മമ്മദ് തടത്തിൽ, മജീദ് യു കെ, ടി മുഹമ്മദ്, പ്രധാനാദ്ധ്യാപിക സുധ ഊരാളുങ്കൽ, ഇ പി ഷൈലു, വി ആർ റിനു എന്നിവർ സംസാരിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപിക സുധ ഊരാളുങ്കലിനുള്ള ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ സമർപ്പിച്ചു. വിദ്യാർത്ഥികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും കലാപരിപാടികൾ അരങ്ങേറി.