അലങ്കാര പൂച്ചട്ടി നിർമ്മാണ പരിശീലനം നടത്തി

/

കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ പുനരുപയോഗ പാഴ് വസ്തുക്കൾക്കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ മാലിന്യമായ ഉപയോഗശൂന്യമായ ടയറുകൾ പുനരുപയോഗത്തിലൂടെ ഭംഗിയാർന്ന പൂച്ചട്ടികൾ നിർമ്മിക്കാനുള്ള പരിശീലനം സംഘടിപ്പിച്ചു.
നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർക്കാണ് പരിശീലനം നൽകിയത്. വരകുന്നിലെ ശുചിത്വ പഠന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ സി.പ്രജില അധ്യക്ഷത വഹിച്ചു. ഏറെക്കലമായി ഈ മേഖലയിൽ പരിശീലനം നൽകിവരുന്ന ഗുരുവായൂർ മേഴ്‌സി കോളേജ് സി.എ.ഒ ടി.സി. വിനോദ് , ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പന്തലായനിയിലെ അധ്യാപികമാരായ രോഷ്നി വിനോദ്, കെ.രാജി. ഗ്രീൻ അംബാസ്സിഡർമാർ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ.സതീഷ്കുമാർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ പ്രദീപ് മരുതേരി, കെ.റിഷാദ്, കെ.കെ.ഷൈനി, എം.സീന എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.